കര്‍പ്പൂരദീപം തീയേറ്ററുകളില്‍ചിത്രീകരണം പൂര്‍ത്തിയായി എറെക്കാലം പെട്ടിയിലിരുന്ന് പിന്നീട് റിലീസായ ചിത്രങ്ങള്‍ ഏറെയുണ്ട് മലയാളത്തില്‍. ജയറാം നായകനായ മാജിക് ലാമ്പ് പോലുള്ള ചിത്രങ്ങള്‍ ഏറെക്കാലം തീയേറ്ററിലെത്താതെ കിടന്നവയാണ്. ഇത്തരത്തിലൊരു ചിത്രമാണ് ജോര്‍ജ്ജ് കിത്തു സംവിധാനം ചെയ്ത കര്‍പ്പൂരദീപം. മനോരമ ആഴ്ചപ്പതിപ്പിലെ നോവലുകള്‍ തുടര്‍ച്ചയായി സിനിമയാക്കിക്കൊണ്ടിരുന്ന കാലത്ത് ചിത്രീകരിച്ച സിനിമയാണിത്. മല്ലിക യൂനുസിന്റെ നോവലിനെ ആധാരമാക്കി നിര്‍മ്മിച്ച ചിത്രം 1998 ലാണ് ഷൂട്ടിംഗ് തുടങ്ങിയത്. സിദ്ദിഖ് നായകനായി അഭിനയിച്ച ചിത്രത്തില്‍ ശാന്തികൃഷ്ണ, ശാരി, സുകുമാരി, ബീന ആന്റണി തുടങ്ങിയവര്‍ അഭിനയിക്കുന്നു. പല കാരണങ്ങളാല്‍‌ താരങ്ങളെ മാറ്റേണ്ടി വന്ന് പല തവണ റീ ഷൂട്ട് ചെയ്യേണ്ടി വന്ന ചിത്രം പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തീയേറ്ററുകളിലെത്തുന്നത്.

Comments

comments