കമ്മത്ത് 25 ന്മമ്മൂട്ടി, ദീലീപ് ടീമിന്‍റെ കമ്മത്ത് ആന്‍ഡ് കമ്മത്ത് ജനുവരി 25 ന് തീയേറ്ററുകളിലെത്തും. തോംസണ്‍ സംവിധാനം ചെയ്യുന്ന ചിത്രം കോമഡിയാണ്. പാചകം പശ്ചാത്തലമാകുന്ന ചിത്രത്തില്‍ മമ്മൂട്ടിയും, ദിലീപും ഹോട്ടല്‍ നടത്തിപ്പുകാരായാണ് വേഷമിടുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രമായ കമ്മത്തില്‍ തമിഴ് നടന്‍ ധനുഷ് അതിഥി വേഷത്തിലെത്തുന്നുണ്ട്. റിമ കല്ലിങ്കല്‍, കാര്‍ത്തിക എന്നിവരാണ് നായികമാര്‍. ബാബുരാജ്. സുരാജ് വെഞ്ഞാറമൂട്, ഷാജോണ്‍, റിസബാവ, അംബിക മോഹന്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. ഉദയ്കൃഷ്ണ – സിബി കെ.തോമസ് ടീം തിരക്കഥയെഴുതിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ആന്‍ മെഗാ മീഡിയയുടെ ബാനറില്‍ ആന്‍റോ ജോസഫാണ്. നാലുകോടിയിലധികം രൂപക്ക് സാറ്റലൈറ്റ് റൈറ്റ് വിറ്റ് ചിത്രം നേരത്തെ തന്നെ ചരിത്രം സൃഷ്ടിച്ചിരുന്നു. വന്‍ പ്രതീക്ഷകളോടെയാണ് ഈ ചിത്രത്തിന്‍റെ വരവ്.

Comments

comments