കമ്മത്തില്‍ നിന്ന് കുഞ്ചാക്കോയും പിന്‍മാറിതോംസണ്‍ സംവിധാനം ചെയ്യുന്ന ചിത്രമായ കമ്മത്ത് ആന്‍ഡ് കമ്മത്ത് താരങ്ങളുടെ പിന്‍മാറ്റം കൊണ്ട് ശ്രദ്ധനേടുന്നു. ആദ്യ ഘട്ടത്തില്‍ മമ്മൂട്ടി, ദിലീപ്, ജയറാം എന്നിവരെയാണ് നായകന്‍മാരായി നിശ്ചയിച്ചിരുന്നത്.എന്നാല്‍ ജയറാം പിന്‍മാറിയതിനെ തുടര്‍ന്ന് കുഞ്ചാക്കോ ബോബന്‍ ചിത്രത്തിലെത്തി. ഇപ്പോള്‍ കുഞ്ചാക്കോ ബോബനും കമ്മത്തില്‍ നിന്ന് പിന്‍മാറിയതായാണ് വിവരം. ഡേറ്റ് പ്രശ്നം മൂലമാണ് ചിത്ര്തതില്‍ നിന്ന് പിന്‍മാറിയതെന്നാണ് കുഞ്ചാക്കോ ബോബന്‍ പറയുന്നത്. തമിഴ് നടന്‍ ധനുഷ് ഈ കമ്മത്ത് ആന്‍ഡ് കമ്മത്തില്‍ ഒരു അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

Comments

comments