കമ്മത്തിന് വീണ്ടും അഴിച്ച് പണിതോംസണ്‍ സംവിധാനം ചെയ്യുന്ന കമ്മത്ത് ആന്‍ഡ് കമ്മത്തിലെ താരങ്ങള്‍ക്ക് വീണ്ടും മാറ്റം. ജയറാമിനെ ഒഴിവാക്കി ദിലീപാണ് ഇപ്പോള്‍ മമ്മൂട്ടിക്കൊപ്പമുള്ളത്. ജനുവരിയില്‍ ആരംഭിക്കാനിരുന്ന ചിത്രം മമ്മൂട്ടിക്കും, ദിലീപിനും നവംബറില്‍ ഒഴിവ് ലഭിച്ചതിനാല്‍ ഉടന്‍ തുടങ്ങാന്‍ തീരുമാനിക്കുകയായിരുന്നു. ജയറാം ഷാജി കൈലാസിന്റെ ജിഞ്ചര്‍ എന്ന ചിത്രത്തിന്റെ തിരക്കിലായതിനാല്‍ ഒഴിവാക്കുകയായിരുന്നു. കുഞ്ചാക്കോ ബോബനും ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ട്. റീമ കല്ലിങ്കല്‍, കാര്‍ത്തിക നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

Comments

comments