മെമ്മറി
കമ്പ്യൂട്ടറിലെ പ്രോസസ്സറുകള്‍, മദര്‍ബോര്‍ഡ് എന്നിവയോടൊപ്പം തന്നെ പ്രാധാന്യമര്‍ഹിക്കുന്ന ഭാഗമാണ് മെമ്മറി. പ്രോസസ്സറിന്റെ വേഗത മെമ്മറിയുമായി ബന്ധപ്പെട്ടതാണ്.
കമ്പ്യൂട്ടറിലെ മദര്‍ബോര്‍ഡിലാണ് മെമ്മറി സ്ഥിതി ചെയ്യുന്നത്. മെമ്മറിയെ രണ്ടായി തിരിച്ചിരിക്കുന്നു. ഒന്ന് RAM, രണ്ട് ROM.
റാന്‍ഡം ആക്‌സസ്സ് മെമ്മറി അതാണ് RAM എന്നതിന്റെ ശരിയായ രൂപം. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന സമയത്ത് ആവശ്യമായ മെമ്മറിയെ സൂക്ഷിക്കുന്നത് റാം ആണ്. മൈക്രോപ്രോസസ്സറിന് ആവശ്യമായ ഡാറ്റാ കൈമാറുന്നത് ഈ മെമ്മറിയിലൂടെയാണ്. കമ്പ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ മാത്രമേ റാം മെമ്മറി പ്രവര്‍ത്തിക്കുകയുള്ളൂ.
ROM മെമ്മറി
സ്ഥിരമായി ഡേറ്റ സൂക്ഷിച്ചുവയ്ക്കാന്‍ കഴിയുന്ന മെമ്മറിയാണ് റോം മെമ്മറി. ഇതില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന മെമ്മറി റീഡ് ചെയ്യാന്‍ മാത്രമേ സാധിക്കുകയുള്ളൂ. കമ്പ്യൂട്ടര്‍ തുറക്കുമ്പോഴും കമ്പ്യൂട്ടറില്‍ പുതിയ സോഫ്‌ട്വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ഈ മെമ്മറി ഉപയോഗിക്കപ്പെടുന്നത്. കമ്പ്യൂട്ടറില്‍ ഘടിപ്പിച്ചിരിക്കുന്ന വിവിധ ഡിവൈസുകളെ തിരിച്ചറിയുവാനും ബൂട്ടിംഗ് പ്രക്രിയ തുടക്കം കുറിക്കാനും ഇത് സഹായിക്കുന്നു.
ഇന്‍പുട്ട് ഡിവൈസുകള്‍
കമ്പ്യൂട്ടറിന് വിവിധ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുള്ള ഉപകരണങ്ങളാണ് ഇന്‍പുട്ട് ഡിവൈസുകള്‍. കീബോര്‍ഡ്, മൗസ്, സ്‌കാനര്‍, ബാര്‍കോഡ് റീഡര്‍, മൈക്ക്, വെബ് ക്യാമറ, ജോയ്‌സ്റ്റിക് മുതലായവ ഇന്‍പുട്ട് ഡിവൈസുകളാണ്.
കീബോര്‍ഡ്
കീബോര്‍ഡില്‍ സാധാരണയായി 101 കീ മുതല്‍ 108 കീ വരെ കണ്ടുവരുന്നു. ഫംഗ്ഷന്‍ കീ, ആല്‍ഫാ ന്യൂമറിക് കീ, ആരോ കീ, Ctrl, Alt, Esc, Del എന്നിവയാണ് അവ. F1 മുതല്‍ F12 വരെയുള്ള ഉപയോഗിക്കുന്ന പ്രോഗ്രാമിനനുസരിച്ച് പ്രയോജനം മാറിക്കൊണ്ടിരിക്കും.
ഇംഗ്ലീഷ് അക്ഷരങ്ങളും, 0 തൊട്ട് 9 വരെയുള്ള അക്കങ്ങളും, ചിഹ്നങ്ങളും, ഷിഫ്ട്, ബാക്ക് സ്‌പെസ് കീ, എന്റര്‍, ടാബ്, സ്‌പേസ് ബാര്‍ കീ എന്നിവയുള്‍പ്പെടുന്നതാണ് ആല്‍ഫാ ന്യൂമെറിക് കീകള്‍.
Ctl, Alt, Shift എന്നീ കീകള്‍ മറ്റ് സാധാരണ കീകളോടൊപ്പം ഉപയോഗിച്ച് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്നതിനും മൗസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളെ മൗസിന്റെ സഹായമില്ലാതെ ഷോര്‍ട്ട് കട്ടുകളുടെ രൂപത്തില്‍ കമ്പ്യൂട്ടറിന്റെ വിവിധ പ്രോഗ്രാമുകളില്‍ ഉപയോഗിക്കാന്‍ കഴിയും.
Esc എന്ന കീ കമ്പ്യൂട്ടറിന്റെ ഏതെങ്കിലും പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉപയോഗിക്കുന്നു. Del എന്ന കീ സെലക്ട് ചെയ്ത ഭാഗങ്ങള്‍ ഉപയോഗിക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്നു.
Ctl+Alt+Del എന്നീ കീകള്‍ ഒന്നിച്ച് അമര്‍ത്തിയാല്‍ കമ്പ്യൂട്ടര്‍ റീസ്റ്റാര്‍ട്ട് ചെയ്യുന്നതിനും നിലച്ചുപോയ ചില പ്രോഗ്രാമുകള്‍ അവസാനിപ്പിച്ച് കമ്പ്യൂട്ടറിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനം തുടരുന്നതിന് സാധിക്കും.
കമ്പ്യൂട്ടറിന്റെ വിവിധ ഉപയോഗത്തിനനുസരിച്ച് വിവിധതരത്തിലുള്ള കീബോര്‍ഡ് നിലവിലുണ്ട്.
മൗസ്
കീബോര്‍ഡ് കഴിഞ്ഞാല്‍ കമ്പ്യൂട്ടറില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്‍പുട്ട് ഡിവൈസാണ് മൗസ്. മൗസില്‍ കാണുന്ന ഇടത്തേ ബട്ടണ്‍ ഐക്കണുകള്‍ സെലക്ട് ചെയ്യുന്നതിനും അവ തുറക്കുന്നതിനും വലതുവശത്ത് കാണുന്നത് സെലക്ട് ചെയ്ത് പ്രോഗ്രാമുകളുടെ പ്രോപ്പര്‍ട്ടീസ് വിശദമാക്കുന്നതിനും ഉപയോഗിക്കാം. നടുവില്‍ കാണുന്ന വീല്‍ സ്‌ക്രോള്‍ ചെയ്ത് പേജുകള്‍ മുകളിലേക്കും താഴെക്കും കൊണ്ടുവരുന്നതിന് എളുപ്പം സാധിക്കും.