കമ്പ്യൂട്ടറിനെ കുറിച്ചുള്ള അടിസ്ഥാനവിവരങ്ങള്‍


പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ (പി.സി)

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്ക് കമ്പ്യൂട്ടറിന്റെ ആന്തരികവും ബാഹ്യവുമായ ഘടകങ്ങളെക്കുറിച്ച് അല്പം അറിവുണ്ടാകുന്നത് നല്ലതാണ്. നമ്മള്‍ കമ്പ്യൂട്ടറില്‍ ജോലി ചെയ്യുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന തകരാറുകള്‍ പരിഹരിക്കാന്‍ ആവില്ലെങ്കിലും എന്തു സംഭവിച്ചു എന്നറിയുന്നതിന് കമ്പ്യൂട്ടറിന്റെ ഹാര്‍ഡ്വെയറിനെക്കുറിച്ചുള്ള വിജ്ഞാനം ഉപകരിക്കും. 

കമ്പ്യൂട്ടറിന്റെ ഘടകങ്ങള്‍

നിരവധി ഘടകങ്ങള്‍ യോജിപ്പിച്ചാണ് പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് മദര്‍ബോര്‍ഡ്, പ്രോസസ്സര്‍, എസ്.എം.പി.എസ്., ഹാര്‍ഡ് ഡിസ്‌ക്ക്, വിവിധയിനം ഡ്രൈവുകള്‍, കീബോര്‍ഡ്, മൗസ്, മോണിറ്റര്‍, പ്രിന്റര്‍, സ്‌കാനര്‍,സ്പീക്കര്‍, മൈക്രോഫോണ്‍ തുടങ്ങിയവ.

മുഖ്യമായി കമ്പ്യൂട്ടറിലെ ഹാര്‍ഡ് വെയര്‍ ഭാഗങ്ങളെ മൂന്നായി തിരിക്കാം. സിപിയു, ഇന്‍പുട്ട് ഡിവൈസുകള്‍, ഔട്ട്പുട്ട് ഡിവൈസുകള്‍. ഇതില്‍ സിപിയുവില്‍ ക്യാബിനറ്റ്, പ്രൊസസ്സര്‍, മദര്‍ബോര്‍ഡ് തുടങ്ങിയവയാണ് പ്രധാനം. 

ക്യാബിനറ്റ് 

ക്മ്പ്യൂട്ടറിലെ വിവിധ ഹാര്‍ഡ് വെയര്‍ ഘടകങ്ങളെ സുരക്ഷിതമായി അടക്കിനിര്‍്ത്തുന്ന ഒരു കൂട് ആണ് ക്യാബിനറ്റ്. ക്യാബിനറ്റിനുള്ളിലും പുറത്തുമായി കാണുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍: പവര്‍സപ്ലൈ, ഫാന്‍, എസ്.എം.പി.എസ്. എസ്.ഐ.എം.എം. മോഡ്യുളുകള്‍, ഐ/ഒ പോര്‍ട്ടുകള്‍, സൗണ്ട് കണക്ടര്‍, വീഡിയോ കണക്ടര്‍, സിഡി റോം ഡ്രൈവ്, ഫ്‌ളോപ്പി ഡ്രൈവ്, ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ്, സിപിയു ഫാന്‍, മദര്‍ ബോര്‍ഡ്, അഡാപ്റ്റര്‍.

എസ്.എം.പി.എസ്. SMPS (സ്വിച്ച് മോഡ് പവര്‍ സപ്ലൈ)

ക്യാബിനറ്റിന്റെ ഉള്ളില്‍ പ്രവര്‍ത്തിക്കുന്നതും കംപ്യൂട്ടറിന്റെ പവ്വര്‍ ഹൗസായി പ്രവര്‍ത്തിക്കുന്നതുമായ ഭാഗമാണ് എസ്എംപിഎസ്. സാധാരണ പ്ലഗിലൂടെ ലഭിക്കുന്ന AC (ആല്‍ട്ടര്‍നേറ്റീവ് പവ്വര്‍) കറന്റ് സപ്ലൈ ആണ്. എന്നാല്‍ കമ്പ്യൂട്ടറിന് പ്രവര്‍ത്തനത്തിന് ആവശ്യം DC (ഡയറക്ട് കറന്റ്) സപ്ലൈ ആണ്. 230V ac പവ്വര്‍ സപ്ലൈയെ ഡി.സി.യിലേക്ക് മാറ്റുന്നത് SMPS എന്ന ഉപകരണമാണ്. അതിനുശേഷം കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ കുറഞ്ഞ വോള്‍ട്ടേജിലേക്ക് കറന്റ് സപ്ലൈ വീണ്ടും കുറയ്ക്കുന്നു.

മൈക്രോ പ്രൊസസ്സര്‍

ഒരു കമ്പ്യൂട്ടറിനെ സംബന്ധിച്ചിടത്തോളം ഏറ്റവും സുപ്രധാനമായ ഘടകമാണ് മൈക്രോപ്രോസസ്സര്‍. കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനവേഗത നിര്‍ണ്ണയിക്കുന്നത് മൈക്രോപ്രോസസ്സറാണ്. അരിത്തമാറ്റിക്കല്‍, ലോജിക്കല്‍ ഓപ്പറേഷനുകള്‍ നടത്താന്‍ കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന വളരെ ചെറിയ ഒരു ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ടാണ് മൈക്രോ പ്രോസസ്സര്‍. ദശലക്ഷകണക്കിന് ട്രാന്‍സിസ്റ്ററുകള്‍ ഉള്‍ക്കൊള്ളുന്നതാണ് മൈക്രോ പ്രോസസ്സര്‍. കമ്പ്യൂട്ടര്‍ ഓണ്‍ ചെയ്യുന്നതു മുതല്‍ ഓഫ് ചെയ്യുന്നതു വരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളേയും നിയന്ത്രിക്കുന്നത് മൈക്രോ പ്രോസസ്സറായിരിക്കും. മൈക്രോപ്രോസസ്സറിന്റെ വേഗതയുടെ യൂനിറ്റ് ജിഗാ ഹെട്‌സുകളില്‍ തിട്ടപ്പെടുത്തുന്നത്. 

ക്മ്പ്യുട്ടറിലെ മറ്റൊരു പ്രധാനപ്പെട്ട ഘടകമാണ് മദര്‍ബോര്‍ഡ്. അനേകം ഇലക്ട്രോണിക് കമ്പോണന്റുകളും ഐ.സി. ചിപ്പുകളും മറ്റും ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ഒന്നില്‍ കൂടുതല്‍ ലെയറുകളുള്ള പ്രിന്റഡ് സര്‍ക്ക്യൂട്ട് ബോര്‍ഡാണ് മദര്‍ബോര്‍ഡ്. മൈക്രോ പ്രോസസ്സര്‍, മെമ്മറി, ഹാര്‍ഡ് ഡിസ്‌ക് ഡ്രൈവ്, കീബോര്‍ഡ്, മൗസ്്, മോണിട്ടര്‍ എന്നിങ്ങനെ എല്ലാ ഡിവൈസുകളും നേരിട്ടോ അല്ലെങ്കില്‍ മറ്റേതെങ്കിലും ഡിവൈസുകളുടെ സഹായത്തോടെയോ മദര്‍ബോര്‍ഡുമായി കണക്ട് ചെയ്യപ്പെട്ടിരിക്കും. മൈക്രോ പ്രോസസ്സറിന്റെയും മദര്‍ബോര്‍ഡിന്റെയും പ്രവര്‍ത്തനവും ശരിയായ രീതിയില്‍ ആയാല്‍ മാത്രമേ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം വേഗത്തില്‍ ആവുകയുള്ളൂ. അതുകൊണ്ടുതന്നെ ഒരു മൈക്രോപ്രോസസ്സറിന് ഇണങ്ങുന്ന/യോജിക്കുന്ന മദര്‍ബോര്‍ഡുകളാണ് നിര്‍മ്മിക്കുന്നത്. ഒരു മൈക്രോപ്രോസസ്സറിന് അനുയോജ്യമായ മദര്‍ബോര്‍ഡാണ് സാധാരണയായി ഒരു ക്മ്പ്യൂട്ടറില്‍ ഉപയോഗിക്കേണ്ടത്. 

മദര്‍ബോര്‍ഡിലെ പ്രധാന ഭാഗങ്ങള്‍

മദര്‍ബോര്‍ഡിനെ പ്രധാനമായും നാലുഭാഗങ്ങളായി തിരിക്കാം. 1. മൈക്രോപ്രോസസ്സര്‍ സ്ഥിതി ചെയ്യുന്ന ഭാഗമാണ്. 2. മെമ്മറി കാര്‍ഡ് ഇന്‍സേര്‍ട്ട് ചെയ്യുന്നതിനുള്ള ഭാഗം 3. എക്്‌സ്പാന്‍ഷന്‍ സ്ലോട്ടുകള്‍ക്കായുള്ളത്. 4. കണക്ടറുകള്‍. പവ്വര്‍ കണക്ടര്‍, കീബോര്‍ഡ് കണക്ടര്‍ ഇവ ഉള്‍ക്കൊള്ളുന്നവ.

Comments

comments