കമല്‍ ചിത്രത്തില്‍ ജയറാം വീണ്ടുംകമല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ജയറാം നായകനാകുന്നു. അമ്പലക്കര ഗ്ലോബല്‍ ഫിലിംസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കേരള കര്‍ണാടക അതിര്‍ത്തിയിലുള്ള ഒരു ഗ്രാമത്തെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ. മലയാളം, തമിഴ് ചലച്ചിത്രംരംഗത്തെ ഏറെ താരങ്ങള്‍ ഈ ചിത്രത്തിലുണ്ടാകും. ബിജു മേനോനും ജയറാമിനൊപ്പം ഒരു പ്രധാന വേഷത്തിലഭിനയിക്കുന്നുണ്ട്. എസ്. സുരേഷ് ബാബു തിരക്കഥ എഴുതുന്ന ഈ ചിത്രത്തിന് പേരിട്ടിട്ടില്ല.

Comments

comments