കമലാഹാസന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രത്തില്‍ മമ്മൂട്ടി നായകന്‍


നീണ്ട ഇടവേളകള്‍ക്കു ശേഷം മമ്മൂട്ടി തമിഴില്‍ വീണ്ടുമെത്തുന്നു. കമലാഹാസന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി തമിഴില്‍ വീണ്ടുമെത്തുന്നത്. കാജല്‍ അഗര്‍വാളാണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത് എന്നാണ് സൂചന. സന്തനു ഭാഗ്യരാജും, വിജയ് സേതുപതിയും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

മമ്മൂട്ടി ഇതിനു മുമ്പും നിരവധി തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് കമലാഹാസനോടൊപ്പം എത്തുന്നത്. ചിത്രത്തിലെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജയാണ്. നവംബര്‍ അവസാനത്തോടെ ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments