കംപ്യൂട്ടറൈസ്ഡ് ടിക്കറ്റിങ്ങുമായി ഗണേഷ് കുമാര്‍ഏപ്രില്‍ മുതല്‍ എ ക്ലാസ് തീയേറ്ററുകളില്‍ കംപ്യൂട്ടറൈസ്ഡ് ടിക്കറ്റിങ്ങ് വേണമെന്ന് ഗണേഷ് കുമാര്‍. തീയേറ്ററുകളുടെ ആധുനിക വത്കരണത്തിന് വേണ്ടി ഏറെനാളായി ഗണേഷ് കുമാര്‍ ശബ്ദമുയര്‍ത്തുകയും നടപടികളെടുക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ടിക്കറ്റിങ്ങ് വഴി എത്രപേര്‍ സിനിമ കണ്ടു എന്നതിനെ സംബന്ധിച്ച് വ്യക്തമായ കണക്ക് ലഭിക്കും.
ഈ സംഗതി നിലവില്‍ വന്നാല്‍ ഗവണ്‍മെന്റിന് കൃത്യമായ ടാക്‌സ് ലഭിക്കും. എന്നാല്‍ ഫാന്‍സുകളുടെയും, സ്ഥാപിത താല്പര്യക്കാരുടെയും പെരുപ്പിച്ച കണക്കുകള്‍ സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി പറയുന്നത് അവസാനിപ്പിക്കേണ്ടിയും വരും.
കംപ്യൂട്ടര്‍ ടിക്കറ്റിങ്ങ് വഴി പ്രൊഡ്യൂസര്‍ക്ക് ഓരോദിവസത്തെയും കൃത്യമായ കളക്ഷന്‍ മൊബൈലില്‍ ലഭിക്കും. തന്റെ പേരും, നമ്പറും രജിസ്റ്റര്‍ ചെയ്ത് ചെറിയൊരു ഫീസ് അടക്കുകയേ വേണ്ടു.

Comments

comments