ഓശാന ടീം വീണ്ടുമൊന്നിക്കുന്നു


Ohm Shanthi Oshaana Team Again

സ്ഥിരം നായികാ കഥാപാത്രങ്ങളില്‍ നിന്നുമാറി നായകനുപിന്നാലെ നടന്ന് ഇഷ്ടം പിടിച്ചു പറ്റാൻ ശ്രമിക്കുന്ന നായികയുടെ കഥപറഞ്ഞ ഓം ശാന്തി ഓശാനയുടെ മികച്ച വിജയത്തിനു ശേഷം വീണ്ടും ജൂഡ് ആന്‍റണിയും സംഘവും ഒന്നിക്കുന്നു. സംവിധായകൻ ജൂഡ് ആന്റണി, നായകൻ നിവിൻ പോളി, നിർമ്മാതാവ് ആൽവിൻ ആന്റണി എന്നിവരാണ് അടുത്ത ചിത്രത്തിനായി ഒന്നിക്കുക. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയോട് വിട പറയാനൊരുങ്ങുന്ന നസ്രിയ അടുത്ത ചിത്രത്തില്‍ ഉണ്ടാവില്ല എന്നതാണ് വിഷമമുള്ള കാര്യം.
നവാഗത സംവിധായകന്റെ പതർച്ചകളില്ലാതെ മികച്ച ദൃശ്യാനുഭവം സമ്മാനിക്കാൻ കഴിഞ്ഞ ജൂഡ് ആന്റണി ജോസഫിന് അടുത്ത ചിത്രത്തെ കുറിച്ചും മികച്ച പ്രതീക്ഷയാണുള്ളത്.

English Summary :

Comments

comments