ഓഫിസ് ഫയലുകള്‍ ഗൂഗിള്‍ ഡോക്‌സില്‍ എങ്ങനെ സിങ്ക്രൊണൈസ് ചെയ്യാം.


ഇന്റര്‍നെറ്റില്‍ ലഭ്യമായ വളരെ ഉപകാര പ്രദമായ ഒരു സര്‍വ്വീസാണല്ലോ ഗൂഗിള്‍ ഡോക്‌സ്. നിങ്ങളുടെ സ്‌പ്രെഡ് ഷീറ്റുകളും, മറ്റ് ഡോകുമെന്റുകളും നെറ്റില്‍ ലഭ്യമാക്കുകയും എപ്പോള്‍, എവിടെ വച്ച് വേണമെങ്കിലും അതില്‍ വര്‍ക്കുചെയ്യുകയും ചെയ്യാമെന്നതാണ് അതിന്റെ പോസിറ്റിവ് സൈഡ്. കംപ്യൂട്ടറില്‍ ഓഫിസ് സോഫ്റ്റ് വെയറുകള്‍ ആവശ്യമേ ഇല്ല.
ഇങ്ങനെ വര്‍ക്ക് ചെയ്യുന്നവര്‍ക്ക് ഉപകാരപ്രദമായ ഒരു ആപ്ലിക്കേഷനാണ് SyncDocs. ഈ പ്രോഗ്രാം ഉപയോഗിച്ച് ഗൂഗിള്‍ഡോകും, നിങ്ങളുടെ കംപ്യൂട്ടറും തമ്മില്‍ സിങ്ക്രൊണൈസ് ചെയ്യാം.  ഡ്രോപ് ബോക്‌സിന് സമാനമായ പ്രവര്‍ത്തനമാണ് ഇത്.
നിങ്ങള്‍ കംപ്യൂട്ടറിലെ ഫയലില്‍ മാറ്റം വരുത്തിയാല്‍ ഗൂഗിള്‍ ഡോക് ഫയലിലും മാറ്റം വരും.

Comments

comments