ഓണം റംസാന്‍ റിലീസുകള്‍ഇക്കൊല്ലത്തെ ഓണം റംസാന്‍ ചിത്രങ്ങള്‍ ഇന്നുമുതല്‍ തീയേറ്ററുകളില്‍ എത്തിത്തുടങ്ങും. അല്ലു അര്‍ജ്ജുന്റെ ഗജ പോക്കിരി എന്ന മലയാളം ഡബ്ബ്ഡ് തെലുഗ് ചിത്രം ഇന്ന് റിലീസാണ്. ആഗസ്റ്റ് 18 ശനിയാഴ്ച ഫഹദ് ഫാസില്‍ നായകനാകുന്ന ഫ്രൈഡേ റിലീസ് ചെയ്യും. ആന്‍ അഗസ്റ്റിന്‍ നായികയാകുന്ന ചിത്രത്തില്‍ മനു, നെടുമുടി വേണു എന്നിവര്‍ പ്രധാന വേഷങ്ങളിലുണ്ട്. ലിജിന്‍ ജോസാണ് സംവിധാനം. ദിലീപിന്റെ കോമഡി ചിത്രം മിസ്റ്റര്‍ മരുമകനും ശനിയാഴ്ച റിലീസ് ചെയ്യും. ബാലതാരമായിരുന്ന സനുഷ നായികയാകുന്ന ചിത്രമാണ് ഇത്. സന്ധ്യാ മോഹനാണ് സംവിധാനം. ഖുശ്ബു, ഭാഗ്യരാജ് എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ജോണി ആന്‍റണി സംവിധാനം ചെയ്ത താപ്പാന ആഗസ്റ്റ് 19 നാണ് റിലീസ് വെച്ചിരിക്കുന്നത്. ജോഷിയുടെ മോഹന്‍ലാല്‍ ചിത്രം റണ്‍ ബേബി റണ്‍ തിരുവോണ ദിനത്തിലാണ് റിലീസ്. അമല പോളാണ് ഇതില്‍ ലാലിന്റെ നായിക.

Comments

comments