ഓഡിയോ സിഡി എം.പി3 ആക്കി മാറ്റാം.ഓഡിയോ സിഡികള്‍ സിഡികളുടെ ശേഷി പൂര്‍ണ്ണമായും ഉപയോഗപ്പെടുത്താത്തവയാണ്. അവയില്‍ ഉള്‍ക്കൊള്ളിക്കാവുന്നത് പത്തോ പന്ത്രണ്ടോ പാട്ടുകള്‍ മാത്രം. എന്നാല്‍ എം.പി ത്രിയിലാകട്ടെ ഒരു സിഡിയില്‍ നൂറിന് മേലെ പാട്ടുകള്‍ ഉള്‍ക്കൊള്ളിക്കാം. കൂടാതെ ഇവ ഡാറ്റാഫയലായും പ്ലേ ചെയ്യാം. അതിനാലാണ് എം.പി ത്രികള്‍ ജനപ്രിയമായത്.
ഓഡിയോ സി.ഡി കണ്‍വെര്‍ട്ട് ചെയ്ത് എം.പി ത്രിആക്കേണ്ട ആവശ്യം നിങ്ങള്‍ക്കും ഒരു പക്ഷേ ഉണ്ടായിട്ടുണ്ടാവാം.
നിരവധി സോഫ്റ്റ് വെയറുകള്‍ ഇതിന് ലഭ്യമാണ്.
ഇവിടെItunesആണ് പറയുന്നത്. ആദ്യം ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
File എടുത്ത് Preferences എടുക്കുക.
Advanced tab എടുക്കുക. അതില്‍ Import tab എടുക്കുക.
On cd Insert എന്നിടത്ത് Import CD and eject സെലക്ട് ചെയ്യുക
അടുത്തതായി MP3 Encoder എടുത്ത് മറ്റ് സെറ്റിങ്ങുകള്‍ നല്കുക.
സിഡി ഡ്രൈവിലിടുക. ഓട്ടോമാറ്റിക്കായി സിഡി കണ്‍വെര്‍ട്ട് ചെയ്യപ്പെടും.
എംപിത്രി ഫയല്‍ കിട്ടാന്‍ My Computer/My Music/iTunes/iTunes Music ല്‍ നോക്കുക.

Comments

comments