ഒരു വടക്കന്‍ സെല്‍ഫിക്കഥ


തലങ്ങും വിലങ്ങും സെല്‍ഫികള്‍ നാടും വാഴുന്ന കാലത്തു മനോഹരമായ ഒരു പ്രണയത്തിന്റെ സെല്‍ഫിക്കഥ പറഞ്ഞ് പഴയ സംഘം വീണ്ടും ഒരുമിക്കുകയാണ്. തട്ടത്തിന്‍ മറയത്ത്, മലര്‍വാടി ആര്‍ട്ട്സ് ക്ളബ്ബ് ടീമിന്റെ ഏറ്റവും പുതിയ ചലച്ചിത്രത്തിന്റെ പേരാണ് ഒരു വടക്കന്‍ സെല്‍ഫി. തട്ടത്തിന്‍ മറയത്തിനെപ്പോലെ തലശേരി മണമുള്ള സിനിമയാണ് വടക്കന്‍ സെല്‍ഫിയും. നിവിന്‍ പോളിയുടെ നായികയായി പഴയ ബാലതാരം മഞ്ജിമ ഇൌ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നു.വിനീത് ശ്രീനിവാസന്‍ തിരക്കഥയൊരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നതു ദീര്‍ഘകാലം ഇതേ സംഘത്തിനൊപ്പം പ്രവര്‍ത്തിച്ച ജി പ്രജിത്താണ്. അജു വര്‍ഗീസ്, നീരജ് മാധവ് എന്നിവരോടൊപ്പം വിനീത് ശ്രീനിവാസനും ചിത്രത്തിലുണ്ട്. വിനോദ് ഷൊര്‍ണ്ണൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ സംഗീതം ഷാന്‍ റഹ്മാന്‍ വകയാണ്. ജോമോന്‍ ടി.ജോണ്‍ ദൃശ്യങ്ങള്‍ പകര്‍ത്തും. തലശേരിയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം അടുത്ത വര്‍ഷം വിഷുവിനു വടക്കന്‍ സെല്‍ഫി തിയറ്ററിലെത്തും.

English summary : Oru Vadakkan Selfie Katha

Comments

comments