ഒരു തവണ വായിച്ചാല്‍ ഡെലിറ്റാവുന്ന മെയില്‍.


ചിലപ്പോള്‍ സീക്രട്ടായ വിവരങ്ങള്‍ മെയിലയക്കുമ്പോള്‍ അവ ഫോര്‍വാഡ് ചെയ്യപ്പെട്ടേക്കുമോ എന്ന് നിങ്ങള്‍ ആശങ്കപ്പെട്ടേക്കാം. എന്നാല്‍ ഒരു തവണ വായിച്ചാലുടനെ ഡെലീറ്റാകുന്ന മെയിലുകള്‍ അയക്കാന്‍ സാധിക്കും.
www.privnote.com വിസിറ്റ് ചെയ്യുക.
ടെക്സ്റ്റ് ഫീല്‍ഡില്‍ നിങ്ങളുടെ മെസേജ് ടൈപ്പ് ചെയ്യുക.
Notify me when this note gets read എന്നതിന്റെ ചെക്ക് ബോക്‌സ് ടിക്ക് ചെയ്യുക.
നിങ്ങളുടെ ഇമെയില്‍ അഡ്രസും, റഫറന്‍സ് നെയിമും നല്കുക.
നോട്ടിഫിക്കേഷന്‍ ഇമെയില്‍ നിങ്ങള്‍ക്ക് അയക്കപ്പെടും.
Create Note ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഇപ്പോള്‍ ഒരു ലിങ്ക് ക്രിയേറ്റ് ചെയ്യപ്പെടും
ഇത് കോപ്പിചെയ്ത് നിങ്ങളുടെ ഇമെയിലിന്റെ text field ല്‍ പേസ്റ്റ് ചെയ്ത് സെന്‍ഡ് ചെയ്യുക. (മാറ്റര്‍ എഴുതേണ്ട)
ഇനി നിങ്ങളുടെ മെയില്‍ ലഭിക്കുന്നയാള്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് നോട്ട് വായിക്കുകയും, ഒരിക്കല്‍ വായിച്ചാല്‍ അത് ഡെലീറ്റാവുകയും ചെയ്യും. പിന്നിട് ഇത് തുറക്കാന്‍ ശ്രമിച്ചാല്‍ This note was read before എന്ന മെസേജ് വരും.

Comments

comments