ഒരു ഗാനത്തിനായി നാലു സംഗീത സംവിധായകര്‍ ഒന്നിക്കുന്നുസംഗീത് ശിവന്‍ നിര്‍മ്മിക്കുന്ന ഇഡിയറ്റ്സ് എന്ന ചിത്രത്തില്‍ ഒരു ഗാനത്തിനായി നാല് സംഗീത സംവിധായകര്‍ ഒന്നിക്കുന്നു. ബിജി ബാല്‍, ഷാന്‍ റഹ്മാന്‍, ജാസി ഗിഫ്റ്റ് എന്നിവര്‍ നന്ദു കര്‍ത്തായുടെ സംഗീത സംവിധാനത്തിലാണ് പാടുന്നത്. നന്ദു കര്‍ത്താ ബിജിബാലിന്റെ അസിസ്റ്റന്റായിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഒക്ടോബര്‍ 18 ന് നടക്കും. അസിഫ് അലി, ബാബുരാജ്, സനുഷ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കെ.എസ് ബാവയാണ്.

Comments

comments