ഒരാഴ്ച ഒരു റിലീസ് മാത്രം-കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും, പ്രൊഡ്യൂസേഴ്‌സ്അസോസിയേഷനും ചേര്‍ന്ന് ഒരാഴ്ച ഒരു റിലീസ് എന്ന നയം നടപ്പാക്കാനൊരുങ്ങുന്നു. ജൂണ്‍ 14 മുതല്‍ ഇത് നടപ്പാക്കാനാണ് നീക്കം. ഇനിഷ്യല്‍ കളക്ഷന്‍ വര്‍ദ്ധിപ്പിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിലെ ലക്ഷ്യം. എന്നാല്‍ ചിലര്‍ ഈ തീരുമാനത്തിനെതിരെ പ്രതിഷേധം പ്രകടിപ്പിച്ച് കഴിഞ്ഞു. അടുത്ത് റിലീസാകാനിരിക്കുന്ന സ്പിരിറ്റ്, ബാച്ചിലര്‍ പാര്‍ട്ടി, വാദ്ധ്യാര്‍, ഉസ്താദ് ഹോട്ടല്‍, സിംഹാസനം എന്നീ ചിത്രങ്ങളുടെ റിലീസിനെ ഈ തീരുമാനം ബാധിക്കും.

Comments

comments