ഒരാഴ്ചകൊണ്ട് തന്റെ ചിത്രം ലാഭം നേടുമെന്ന് സന്തോഷ് പണ്ഡിറ്റ്തന്റെ പുതിയ ചിത്രം സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ് റിലീസ് ചെയ്യുന്നതിന്റെ തിരക്കുകളിലാണ് സന്തോഷ് പണ്ഡിറ്റ്. ചിത്രം ആഗസ്റ്റ് മൂന്നിന് റിലീസ് ചെയ്യാനാണ് സംവിധായകന്‍ ശ്രമിക്കുന്നത്. ഒരാഴ്ച പ്രദര്‍ശിപ്പിച്ചാല്‍ ചിത്രത്തിന്റെ മുടക്ക് മുതല്‍ തിരിച്ച് കിട്ടുമെന്ന് പണ്ഡിറ്റ് പറയുന്നു. നൂറ് പുതുമുഖങ്ങളും, എട്ട് പാട്ടുകളും, എട്ട് നായികമാരും, എട്ട് ഫൈറ്റ് സീനുകളുമുള്ള ചിത്രമാണ് സൂപ്പര്‍ സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റ്. കേരളത്തിലെ പ്രേക്ഷകര്‍ തന്റെ ചിത്രത്തെ വിജയിപ്പിക്കുമെന്നും, കൃഷ്ണനും രാധക്കും നല്കിയ പ്രോത്സാഹനം ഈ ചിത്രത്തിനും താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നും പണ്ഡിറ്റ് പറയുന്നു.

Comments

comments