ഒടുവില്‍ സാമ്രാജ്യം 2 നായകന്‍ വന്നുഏതാനും നാളുകളായി സാമ്രാജ്യം 2 സണ്‍ ഓഫ് അലക്സാണ്ടര്‍ എന്ന ചിത്രവും, അതിലെ നായകനും ചര്‍ച്ചാ വിഷയമായിരുന്നു. മമ്മൂട്ടി, ആര്യ, പ്രിഥ്വിരാജ്, ദുള്‍ഖര്‍ സല്‍മാന്‍ എന്നിവരുടെ പേരുകളൊക്കെ ഈ ചിത്രത്തിലെ നായകനെന്ന നിലയില്‍ പറഞ്ഞ് കേട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ദുബായിയില്‍ വച്ച് നടന്ന ചടങ്ങില്‍ ചിത്രത്തിന് തുടക്കമായി. ചിത്രത്തില്‍ നായകനാകുന്നത് യുവ നിരയിലെ പുതിയ താരം ഉണ്ണി മുകുന്ദനാണ്. തമിഴ് സംവിധായകന്‍ പേരരശ് സംവിധാനം ചെയ്യുന്ന ചിത്രം ബിഗ്ബഡ്ജറ്റിലാണ് നിര്‍മ്മിക്കപ്പെടുന്നത്.

Comments

comments