ഐക്കണ്‍ ഓഫ് കേരള… മമ്മൂട്ടിമമ്മൂട്ടിക്ക് ഏഷ്യാനെറ്റ് കള്‍ച്ചറല്‍ ഐക്കണ്‍ ഓഫ് കേരള അവാര്‍ഡ് ഇന്ന് ദുബായിയില്‍ സമ്മാനിക്കും. ഉജാല ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡ് 2012 ന്റെ ചടങ്ങിലാണ് പുരസ്‌കാരം സമ്മാനിക്കുക.
മകന്റെ വിവാഹത്തിരക്കുകളിലായിരുന്ന മമ്മൂട്ടി ഈ മാസം പത്തിന് കോബ്രയുടെ ഷൂട്ടിംഗില്‍ ജോയിന്‍ ചെയ്യും.
മമ്മൂട്ടിയുടെ അവസാന റിലീസ് വെനീസിലെ വ്യാപാരി പ്രതീക്ഷിച്ച വിജയം നേടിയില്ല. ആവറേജ് കളക്ഷന്‍ മാത്രമാണ് ചിത്രത്തിന് ലഭിച്ചത്. നാല് ഫ്‌ലോപ്പുകളാണ് മമ്മൂട്ടി 2011 ല്‍ നേരിട്ടത്. ആഗസ്റ്റ് 15, ഡബിള്‍സ്, ബോംബെ മാര്‍ച്ച് 12, ദ ട്രെയിന്‍ എന്നിവ തീയേറ്ററില്‍ തകര്‍ന്നവയാണ്.

Comments

comments