ഏറ്റവും നീളമുള്ള ഗാനരംഗംഎട്ടേകാല്‍ സെക്കന്‍ഡ് എന്ന ചിത്രത്തിന് വേണ്ടി വെള്ളത്തിനടിയില്‍ വെച്ച് ഏറ്റവും ദൈര്‍ഘ്യമുള്ള ഷോട്ടുകളെടുത്തു. ഗാനരംഗത്തിന് വേണ്ടിയാണ് ഈ ചിത്രീകരണം. കനകരാഘവന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഫിഫ്ത് എലമന്റാണ്‌ നിര്‍മ്മിക്കുന്നത്. പത്മസൂര്യ, ഗിമി എന്നിവരാണ് ചിത്രത്തിലെ നായികാനായകന്മാര്‍. ജനാര്‍ദ്ധനന്‍, സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, മധു തുടങ്ങിയവര്‍ അഭിനയിക്കുന്നു.
ഗാനം ആലപിച്ചിരിക്കുന്നത് കാര്‍ത്തികും, ചിത്രയും ചേര്‍ന്നാണ്. സന്തോഷ് -കോളിന്‍ ആണ് സംഗീതസംവിധാനം.
ഗാനരംഗത്തിന്റെ പ്രത്യേകത റെക്കോഡാണെന്നും, ലിംകബുക്ക്ഓഫ് റെക്കോഡിനെ സമീപിച്ചിട്ടുണ്ടെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

Comments

comments