എല്‍.സി.ഡി മോണിട്ടര്‍ എങ്ങനെ ക്ലീന്‍ ചെയ്യാം.


വിരല്‍ പാടുകളും, പൊടിയും, ചെളിയും നിറഞ്ഞ് പലപ്പോഴും വ്യക്തമായി കാണാനാവാത്ത സ്ഥിതി പല എല്‍.സി.ഡി മോണിട്ടറുകളിലുമുണ്ട്. കുട്ടികല്‍ കൈകാര്യം ചെയ്യുന്നവ പ്രത്യേകിച്ചും. സിആര്‍ടി മോണിട്ടറില്‍ ചെയ്യുന്നത് പോലെ എളുപ്പത്തില്‍ തുടച്ച് പോവുക എല്‍സിഡി യില്‍ സാധ്യമല്ല. അങ്ങനെ ചെയ്താല്‍ മോണിട്ടര്‍ തകരാറിലാവും.
എല്‍.സി.ഡി സ്‌ക്രീന്‍ ക്ലീന്‍ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം ലിക്വിഡുകള്‍ നേരിട്ട് സ്‌ക്രീനില്‍ സ്േ്രപ ചെയ്യരുത് എന്നതാണ്. പേപ്പറും ഉപയോഗിക്കരുത്.
മൃദുലമായ കോട്ടണ്‍ തുണിയില്‍ ആല്‍ക്കഹോള്‍ പുരട്ടി സ്‌ക്രീന്‍ പതിയെ തുടയ്ക്കുക. അധികം ബലം കൊടുക്കാതെ ഇങ്ങനെ ക്ലീന്‍ ചെയ്യാം. ഫാക്ടറികളിലും ആല്‍ക്കഹോള്‍ മോണിട്ടര്‍ ക്ലീന്‍ ചെയ്യാന്‍ ഉപയോഗിക്കുന്നുണ്ട്.

Comments

comments