എയ്‌റോ സ്‌നാപ് ഡിസേബിള്‍ ചെയ്യാം.


എയ്‌റോ സ്‌നാപ്പ് വിന്‍ഡോസ് 7 ലെ പുതിയൊരു സംവിധാനമാണ്. ഒരു വിന്‍ഡോ മൗസ് ക്ലിക്ക് ചെയ്ത് മുകളിലേക്കോ വശങ്ങളിലേക്കോ ഡ്രാഗ് ചെയ്താല്‍ ഓട്ടോമാറ്റിക്കായി മാക്‌സിമൈസ് ചെയ്യുകയോ, സ്‌ക്രീനിന്റെ പകുതി വലുപ്പത്തില്‍ ആവുകയോ ചെയ്യും.
പക്ഷേ ചിലപ്പോള്‍ നമ്മള്‍ വിന്‍ഡോ ചെറുതാക്കി സ്‌ക്രീനിന്റെ വശങ്ങളില്‍ കൊണ്ടുചെന്നു വെയ്ക്കും. പക്ഷേ വിന്‍ഡോസ് സെവനില്‍ അത് മുകളില്‍ പറഞ്ഞപോലെ മാറും.
ഇത് ഡിസേബിള്‍ ചെയ്യാന്‍ സാധിക്കും.
അതിനായി control panel തുറന്ന് Ease of access centre എടുക്കുക.

make the mouse easier to use എന്നത് സെലക്ട് ചെയ്യുക.

prevent windows from being automatically arranged when moved to the edge of the screen എന്നത് അണ്‍ചെക്ക് ചെയ്യുക.

Comments

comments