എബിസിഡി ജൂണ്‍ 14ന്


ABCD
മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ രണ്ടാമത്തെ ചിത്രം എബിസിഡി ജൂണ്‍ 14ന് തിയറ്ററുകളിലേക്ക്. ഫാഷന്‍ ഫോട്ടോഗ്രാഫറുടെ റോളില്‍ നിന്നും സംവിധാനരംഗത്തെത്തിയ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ആദ്യചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. ഇത്തവണ നായകനായി മമ്മൂട്ടി പുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആണെങ്കില്‍പുതുമുഖം അപര്‍ണ ഗോപിനാഥ് ആണ് എബിസിഡിയിലെ നായിക. വിജയരാഘവന്‍, നന്ദു, ലാലു അലക്സ്, പി ശ്രീകുമാര്‍, പുതുമുഖം ടോവിനോ തോമസ് എന്നിവരും എബിസിഡിയില്‍ പ്രധാനവേഷങ്ങളിലുണ്ട്. ജോമോന്‍ ടി ജോണാണ് ക്യാമറാമാന്‍. റഫീഖ് അഹമ്മദ് സന്തോഷ് വര്‍മ്മ എന്നിവരുടെ വരികള്‍ക്ക് ഇണമേകിയത് ഗോപീസുന്ദര്‍ ആണ്.

മാര്‍ട്ടിന്‍ പ്രക്കാട്ട്, സൂരജ് -നീരജ്, നവീന്‍ ഭാസ്കര്‍, ബിപിന്‍ ചന്ദ്രന്‍ എന്നിവരുടെ കൂട്ടായ്മയിലാണ് എബിസിഡിയുടെ തിരക്കഥ തയ്യാറാക്കിയത്. തമീന്‍സ് ഫിലിംസിന്റെ ആദ്യമലയാളചിത്രം കൂടിയാണിത്. ചിത്രീകരണം കേരളത്തിലും അമേരിക്കയിലുമായാണ് നടന്നത്.

Comments

comments