എന്താണ് RSS ഫീഡ്.


ബ്ലോഗര്‍മാരുടെ ഇടയില്‍ വളരെ ഫേമസായ ഒരു സംഭവമാണ് RSS. Really Simple Syndication എന്നാണ് ഇതിന്റെ പൂര്‍ണ്ണരൂപം. കണ്ടന്റുകള്‍ വിതരണം ചെയ്യാനാണിത് ഉപയോഗിക്കുന്നത്. 1999 ലാണ് ഇത് രൂപം കൊണ്ടതെങ്കിലും മൈക്രോസോഫ്റ്റും, ഓപറയും അവരുടെ ബ്രൗസറില്‍ ഇതിന് സ്ഥാനം നല്കിയതോടെയാണ് പ്രശസ്തമായത്.
നിങ്ങള്‍സ്ഥിരമായി ബ്ലോഗുവായിക്കുന്ന ആളാണെങ്കില്‍ താല്പര്യമുണര്‍ത്തുന്ന ഒരു ബ്ലോഗ് കണ്ടാല്‍ അത് ബുക്ക് മാര്‍ക്ക് ചെയ്യാം, അല്ലെങ്കില്‍ RSS വഴി സബ്‌സ്‌ക്രൈബ് ചെയ്യാം.
ബുക്ക് മാര്‍ക്കിനേക്കാള്‍ മികച്ചത് RSS ആണ് എന്ന് പറയാം. നിങ്ങള്‍ സബ്‌സ്‌ക്രൈബ് ചെയ്താല്‍ ഓരോ പുതിയ പോസ്റ്റും നിങ്ങളുടെ ഇമെയിലില്‍ ഡെലിവര്‍ ചെയ്യും.പുതിയ പോസ്റ്റുകള്‍ക്കായി അടിക്കടി സന്ദര്‍ശിക്കേണ്ടതില്ല.
ഡ്രോബാക്ക്‌സ്
എന്നാല്‍ ദിവസവും നിരവധി സൈറ്റുകലില്‍ വിവരശേഖരണം നടത്തുന്നയാളാണ് നിങ്ങളെങ്കില്‍ ഇത് അത്ര ഉപകാരപ്രദമല്ല. സ്ഥിരമായി അപ്‌ഡേറ്റിങ്ങില്ലാത്ത സൈറ്റാണെങ്കില്‍ ഇത് നി്ങ്ങളെ നിരാശപ്പെടുത്തും. സൈറ്റിലെ മറ്റ് പ്രധാന മാറ്റങ്ങള്‍ ചിലപ്പോള്‍ അറിയാതെ പോകും.
ബ്ലോഗര്‍മാര്‍ക്ക് എന്തായാലും ഇത് എറെ ഉപകാരപ്രദമാണ്. നിങ്ങളുടെ സബ്‌സ്‌ക്രൈബേഴ്‌സിന് അപ്‌ഡേറ്റുകല്‍ കൃത്യമായി അയക്കാം. കൂടാതെ ഇമെയില്‍ ലിസ്റ്റുപയോഗിച്ച് മാര്‍ക്കറ്റിംഗ് പോലുള്ള പ്രത്യേക ആവശ്യങ്ങള്‍ക്കുപയോഗിക്കാം.

Comments

comments