എങ്ങനെ വെബ് സൈറ്റ് വേഗത്തിലും എളുപ്പത്തിലും ബ്രൗസ് ചെയ്യാം?


ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ബ്രൗസിങ്ങ് എളുപ്പത്തിലും വേഗത്തിലും ആക്കാന്‍ കഴിയും. ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ടൂള്‍ബാറിന്റെ ഉപയോഗത്തെക്കുറിച്ച് അറിഞ്ഞിരിക്കണം.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ആണ് പൊതുവായി എല്ലാവരും ഉപയോഗിക്കുന്ന ബ്രൗസര്‍. ബ്രൗസിങ്ങ് സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ തന്നെ ആദ്യം തുറന്നുവരുന്ന പേജില്‍ മൗസ് ചലിപ്പിച്ചാല്‍ ചിലയിടങ്ങളില്‍ ക്‌സേര്‍ ഒരു കൈചൂണ്ടിയായി മാറുന്നത് കാണാം. ഇതാണ് ലിംഗ്. ഈ ലിംഗ് ചിലപ്പോള്‍ ഒരു ചിത്രമായിരിക്കാം, 3-D രൂപമോ അല്ലെങ്കില്‍ വ്യത്യസ്തമായ നിറത്തില്‍ അടിവരയിട്ട് വരുന്ന വാചകങ്ങളോ ആയിരിക്കും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ ആ ലിംഗിന്റെ വിശദമായ രൂപം പുതിയ പേജിലോ അല്ലെങ്കില്‍ അതേ പേജിലോ തെളിഞ്ഞു വരുന്നത് കാണാം.

പുതിയ ഒരു വെബ് സൈറ്റ്/ഫോല്‍ഡര്‍/പ്രോഗ്രാം തുറക്കുന്നതിന്

ഇനി പുതിയ ഒരു വെബ് സൈറ്റ് തുറക്കണമെങ്കില്‍ ഇന്റര്‍നെറ്റ് അഡ്രസ്സ് അഡ്രസ് ബാറില്‍ ടൈപ്പ് ചെയ്യാം. ഉദാ: www.compuhow.com – അതിനുശേഷം Go ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ അല്ലെങ്കില്‍ Enter അമര്‍ത്തിയാല്‍ വെബ് സൈറ്റ് പ്രത്യക്ഷമാകും.

ഏതെങ്കിലും പ്രോഗ്രാമാണ് തുറക്കേണ്ടതെങ്കില്‍ ആ പ്രോഗ്രാമിന്റെ പേര് ടൈപ്പ് ചെയ്ത് Go ബട്ടണ്‍ അമര്‍ത്തുക. ഉദാ: C:MSOfficeWinwordWinword.exe.

ഏതെങ്കിലും ഒരു ഫോല്‍ഡറാണ് തുറക്കേണ്ടതെങ്കില്‍ C:Documents and SettingsAll UsersDocuments എന്നു ടൈപ്പ് ചെയ്താല്‍ മതി.

അവസാനമായി ബ്രൗസ് ചെയ്ത വെബ്‌പേജ് കാണുന്നതിന് ടുള്‍ബാറില്‍ ബാക്ക് ബട്ടണും (Back button)
ബാക്ക് ബട്ടണ്‍ ക്ലിക്ക് ചെയ്യുന്നതിന് മുമ്പ് ബ്രൗസ് ചെയ്ത് പേജ് കാണുന്നതിന് ഫോര്‍വേഡ് ബട്ടണും (Forward button)
ക്ലിക്ക് ചെയ്യുക.

പ്രത്യേകമായി ഒരു വെബ് പേജില്‍ പോകണമെങ്കില്‍:

ഇന്റര്‍നെറ്റ് തുറക്കുമ്പോള്‍ സ്ഥിരമായി കാണുന്ന വെബ്‌സൈറ്റില്‍ പോകണമെങ്കില്‍ ടൂള്‍ ബാറില്‍ Home ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ മതി.

നമ്മുക്ക് ഇഷ്ടപ്പെട്ട ഒരു വെബ്‌സൈറ്റ് നമ്മുടെ ഫാവെറൈറ്റില്‍ നിന്ന് തിരഞ്ഞെടുക്കാന്‍ ടൂള്‍ ബാറില്‍ നിന്ന് Favorites button ക്ലിക്ക് ചെയ്യുക.

ഈയിടെ സന്ദര്‍ശിച്ച് ക്ലോസ് ചെയ്ത വെബ് സൈറ്റുകളില്‍ നിന്ന് ഏതെങ്കിലും ഒരു വെബ് സൈറ്റ് വീണ്ടും കാണണമെങ്കില്‍ ടൂള്‍ബാറില്‍ നിന്ന് History button ക്ലിക്ക് ചെയ്താല്‍ മതിയാവും.
വെബ് പേജ് തുറക്കാന്‍ കൂടുതല്‍ സമയം എടുക്കുകയാണെങ്കില്‍ ടൂള്‍ബാറില്‍ Stop ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

വെബ് പേജ് തുറക്കാതെ ‘Web page cannot be displayed’ എന്ന മെസേജ് വരികയാണെങ്കില്‍ ടൂള്‍ബാറില്‍ Refresh എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക.

Comments

comments