എം. ജി രാധാകൃഷ്ണന്‍റെ മകന്‍ സംഗീത സംവിധായകനാകുന്നുഅന്തരിച്ച പ്രശസ്ത സംഗീത സംവിധായകന്‍ എം.ജി രാധാകൃഷ്ണന്‍റെ മകന്‍ രാജകൃഷ്ണന്‍ സംഗീത സംവിധായകനാകുന്നു. റെജി പോള്‍ സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ബീന്‍ എന്ന ചിത്രത്തിലൂടെയാണ് രാജകൃഷ്ണന്‍ അരങ്ങേറ്റം നടത്തുന്നത്. മറ്റൊരു പ്രത്യേകത ചിത്രത്തിലെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് എം.ജി രാധാകൃഷ്ണന്‍റെ ഭാര്യ പത്മജയാണ് എന്നതാണ്. ദിവ്യദര്‍ശന്‍, ബിജുകുട്ടന്‍, കീര്‍ത്തി കപൂര്‍, ചാലി പാല, നാരായണന്‍ കുട്ടി, മാനവ് തുടങ്ങിയവരഭിനയിക്കുന്ന മിസ്റ്റര്‍ ബീന്‍ ഒരു കോമഡി ചിത്രമാണ്. ഫെബ്രുവരി ആദ്യം ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിക്കും.

Comments

comments