ഉസ്താദ് ഹോട്ടലിന് മികച്ച തുടക്കംദുള്‍ഖര്‍ സല്‍മാന്റെ രണ്ടാമത് ചിത്രം ഉസ്താദ് ഹോട്ടലിന് മികച്ച തുടക്കം. അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത ചിത്രം ആദ്യ ദിനങ്ങളില്‍ മികച്ച കളക്ഷനാണ് നേടിയത്. കേരളത്തിലെ 73 കേന്ദ്രങ്ങളില്‍ നിന്നായി 99.9 ലക്ഷമാണ് ജൂലൈ ഒന്നുവരെ ചിത്രം നേടിയത്. ചിത്രം ഇപ്പോഴും പലകേന്ദ്രങ്ങളിലും ഹൗസ് ഫുള്ളാണ്. ഒരു പുതിയ നടന്റെ ചിത്രത്തിന് ഇത്ര വലിയ ഇനിഷ്യല്‍ പുള്‍ ലഭിക്കുന്നത് മലയാളത്തില്‍ ആദ്യമായാണെന്ന് ചലച്ചിത്രമേഖലയിലെ ചിലര്‍ പറയുന്നു.

Comments

comments