ഉസ്താദ് ഹോട്ടലിന് നെറ്റില്‍ നിരോധനംബാച്ചിലര്‍പാര്‍ട്ടി എന്ന ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ ഇപ്പോഴും നിലനില്‍ക്കേ ഉസ്താദ് ഹോട്ടലിന്റെ ഇന്റര്‍നെറ്റ് വഴിയുള്ള പ്രദര്‍ശനം തടഞ്ഞ് കോടതി ഉത്തരവ് പുറത്തിറക്കി. ജോണ്‍ ഡോ ഓഡര്‍ എന്നറിയപ്പെടുന്ന ഈ ഉത്തരവ് പ്രകാരം ഇന്‍റര്‍നെറ്റിലൂടെ ചിത്രം കാണുന്നതും ഡൗണ്‍ലോഡ് ചെയ്യുന്നതും ശിക്ഷാര്‍ഹമാണ്. ഡി.വി.ഡിയല്ലാതെ മറ്റ് ഫോര്‍മാറ്റുകളില്‍ ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ബാച്ചിലര്‍പാര്‍ട്ടിയുമായി ബന്ധപ്പെട്ട കേസ് നല്കിയ തൃശൂരിലെ മൂവി ചാനല്‍ എന്ന കമ്പനിയുടെ ഉടമതന്നെയാണ് ഉസ്താദ് ഹോട്ടലിന്റെയും ഡി.വി.ഡി റൈറ്റ് നേടിയിരിക്കുന്നത്. അടുത്തിടെ മാട്രാന്‍ എന്ന തമിഴ് ചിത്രത്തിന്റെ പ്രവര്‍ത്തകരും ഇതേ ഉത്തരവ് നേടിയിരുന്നു.

Comments

comments