ഉര്‍വശിയുടെ വഴിയേ കല്പനയുംമനോജ് കെ. ജയനുമായുള്ള ബന്ധം വേര്‍പെടുത്തിയ ഉര്‍വശിയുടെ വഴിയേ കല്പനയും. സംവിധായകന്‍ അനിലുമായി കല്പന വിവാഹമോചനത്തിനൊരുങ്ങുന്നു. ഉത്തമന്‍, മയില്‍പീലിക്കാവ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തയാളാണ് അനില്‍. എറണാകുളം കുടുംബക്കോടതിയില്‍ അനില്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹമോചന ഹര്‍ജി നല്കി. പല ശ്രമങ്ങള്‍ പ്രശ്‌നങ്ങള്‍ പരിഹാരിക്കാനായി നടത്തിയെങ്കിലും അവ പാഴായെന്ന് ഒരു ഇംഗ്ലീഷ് പത്രത്തിന് നല്കിയ അഭിമുഖത്തില്‍ അനില്‍ പറഞ്ഞു. വിവാഹത്തിന്റെ ആദ്യ നാളുകള്‍ തൊട്ടേ തങ്ങള്‍ക്കിടയില്‍ ഏറെ പൊരുത്തക്കേടുകളുണ്ടെന്നും രണ്ട് വര്‍ഷമായി തങ്ങള്‍ വേറിട്ടാണ് താമസിക്കുന്നതെന്നും അനില്‍ പറയുന്നു.

Comments

comments