ഉന്നം വരുന്നു2012 ജനുവരി പ്രേക്ഷകരെ നിരാശപ്പെടുത്തിയ മാസമായിരുന്നു. ഏറെ പ്രതീക്ഷിച്ചിരുന്ന ചിത്രങ്ങള്‍ തകര്‍ന്ന് പോകുന്ന കാഴ്ചയാണ് ജനുവരിയില്‍ കണ്ടുകൊണ്ടിരിക്കുന്നത്.. അസുരവിത്ത് എന്ന പരാജയ ചിത്രത്തിന് ശേഷം അസിഫ് അലി നായകനായി എത്തുന്ന ചിത്രം ഉന്നം ഫെബ്രുവരി ആദ്യവാരം തീയേറ്ററുകളിലെത്തും.
സിബി മലയില്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം ജോണി ഗദ്ദര്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണെന്ന് വ്യാപകമായ റൂമറുകള്‍ പ്രചരിക്കുന്നുണ്ട്. ഇത് ഒരു ത്രില്ലര്‍ ചിത്രമാണ്. അസിഫ് അലി, പ്രശാന്ത് നാരായണ്‍, ലാല്‍, നെടുമുടി വേണു, നൗഷി എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു. ശ്വേത മേനോന്‍, റീമ കല്ലിങ്കല്‍ എന്നിവര്‍ നായകമാര്‍. ഛായാഗ്രഹണം അജയന്‍ വിന്‍സെന്റ്. ബോളിവുഡ് സംഗീത സംവിധായകനും, മലയാളിയുമായ ജോണ്‍ പി. വര്‍ക്കി സംഗീതം നല്കുന്നു. ഗാനരചന റഫീഖ് അഹമ്മദ്. കുനിയില്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നൗഷാദ്, ബഷീര്‍ എന്നിവരാണ് നിര്‍മ്മാണം. ആര്‍.ആര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് വിതരണം നിര്‍വ്വഹിക്കുന്നു.

Comments

comments