ഈച്ച സൂപ്പര്‍ഹിറ്റ്കേരളത്തിലടക്കം റിലീസ് ചെയ്ത ഈച്ചയെന്ന തെലുഗ് ചിത്രം വന്‍കളക്ഷന്‍ നേടുന്നു. 1200 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത ഈച്ച 46.2 കോടി രൂപ മൂന്ന് ദിവസം കൊണ്ട് കളക്ഷന്‍ നേടി. ചിത്രത്തിന് ഹിന്ദി ഡബ്ബിംഗും പുറത്തിറക്കാനൊരുങ്ങുകയാണ് ഇതിന്റെ നിര്‍മ്മാതാക്കള്‍. ചിത്രത്തിന്റെ തെലുഗ് സാറ്റലൈറ്റ് റൈറ്റ് 3.35 കോടിക്കാണ് വിറ്റുപോയത്. എസ്.എസ് രാജമൗലിയാണ് ചിത്രത്തിന്റെ തിരക്കഥയും, സംവിധാനവും നിര്‍വ്വഹിച്ചത്. ഒന്നരവര്‍ഷം നീണ്ട ഷൂട്ടിംഗിന് ശേഷം ചിത്രത്തിന് വന്ന ചിലവ് 35 കോടിയോളം രൂപയാണ്.

Comments

comments