ഇവന്‍ മേഘരൂപന്‍ വരുന്നുകവി പി.കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആധാരമാക്കി പി.ബാലചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇവന്‍ മേഘരൂപന്‍. പ്രകാശ് ബാരെയാണ് ചിത്രത്തിലെ നായകവേഷം ചെയ്യുന്നത്. പത്മപ്രിയ, ശ്വേത മേനോന്‍, രമ്യ നമ്പീശന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജഗതി ശ്രീകുമാര്‍ ഈ ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്തിരുന്നു. കവിയുടെ ജീവിതം സംവിധായകന്റെ കാഴ്ചപ്പാടിലാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.മലയാളത്തിലാദ്യമായി ഒരു സിനിമയുടെ പ്രചാരണത്തിനായി ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷന്‍ പുറത്തിറക്കുന്നത് ഈ ചിത്രത്തിന് വേണ്ടിയാണ്. ചിത്രത്തിന്റെ വിവരങ്ങളും, അഭിപ്രായം രേഖപ്പെടുത്താനുള്ള സംവിധാനവും ഇതിലുണ്ട്. ഇവന്‍ മേഘരൂപന്‍ ജൂലൈ 27 ന് തീയേറ്ററുകളിലെത്തും.

Comments

comments