ഇരുപതാം നൂറ്റാണ്ടിന് വീണ്ടും തുടര്‍ച്ചമോഹന്‍ലാല്‍ ആക്ഷന്‍ വേഷത്തിലഭിനയിച്ച കെ. മധു സംവിധാനം ചെയ്ത ഇരുപതാം നൂറ്റാണ്ടിന് വീണ്ടും തുടര്‍ച്ച വരുന്നു. അടുത്തിടെ അമല്‍ നീരദ് സംവിധാനം ചെയ്ത സാഗര്‍ ഏലിയാസ് ജാക്കി ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം ഭാഗം എന്ന പേരിലാണ് വന്നതെങ്കിലും ചിത്രം ഇരുപതാം നൂറ്റാണ്ടിന്റെ തുടര്‍ച്ചയായിരുന്നില്ല. മോഹന്‍ലാലിന്റെ കഥാപാത്രത്തെ മാത്രമാണ് ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. എന്നാല്‍ ഇപ്പോള്‍ ഇരുപതാം നൂറ്റാണ്ടിന്റെ സംവിധായകന്‍ കെ. മധു ചിത്രത്തിന് രണ്ടാം ഭാഗം ആലോചിക്കുന്നു. മോഹന്‍ലാല്‍ കൂടി സമ്മതം നല്കിയാല്‍ ചിത്രം ആരംഭിക്കും.സേതുരാമയ്യര്‍ സി.ബി.ഐ 5ാം ഭാഗവും കെ. മധു വൈകാതെ ആരംഭിക്കും.

Comments

comments