ഇമ്മാനുവേലില്‍ ബാലചന്ദ്രമേനോനില്ലഏറെ നാളത്തെ ഇടവേളക്ക് ശേഷം ബാലചന്ദ്രമേനോന്‍ സിനിമയില്‍ മടങ്ങിയെത്തുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഇമ്മാനുവേലായിരുന്നു ബാലചന്ദ്രമേനോന്‍റെ മടങ്ങിവരവ് പ്രതീക്ഷിച്ച ചിത്രം. എന്നാല്‍ മകളുടെ വിവാഹത്തിരക്കുകളെ തുടര്‍ന്ന് ഈ ചിത്രത്തില്‍ നിന്ന് ബാലചന്ദ്രമേനോന്‍ പിന്‍മാറിയതായാണ് പുതിയ വിവരം. മമ്മൂട്ടിയുടെ നിര്‍മ്മാണ കമ്പനിയായ പ്ലേ ഹൗസ് നിര്‍മ്മിക്കുന്ന ഇമ്മാനുവേല്‍ ഡിസംബര്‍ ആദ്യം ഷൂട്ടിംഗ് ആരംഭിക്കും. ഏറെനാളത്തെ ഇടവേളക്ക് ശേഷം മമ്മൂട്ടി ഒരു ലാല്‍ ജോസ് ചിത്രത്തില്‍ അഭിനയിക്കുകയാണ്. ജവാന്‍ ഓഫ് വെള്ളിമലക്ക് ശേഷം മമ്മൂട്ടി നിര്‍മ്മിക്കുന്ന ചിത്രമാണ് ഇത്.

Comments

comments