ഇമേജുകള്‍ ഒപ്റ്റിമൈസ് ചെയ്യാം


ബ്ലോഗുകളിലും വെബ്‌പേജുകളിലും വലിയ സൈസിലുള്ള ഇമേജുകള്‍ ഉപയോഗിക്കുന്നത് പേജുകള്‍ ലോഡ് ചെയ്യുന്നത് താമസിപ്പിക്കും. ഇതിന് പരിഹാരമായി ഇമേജുകള്‍ ഒപ്റ്റിമൈസ് ചെയ്യാവുന്നതാണ്. RIOT എന്ന ഫ്രീ പ്രോഗ്രാം ഉപയോഗിച്ച് ഇത് ചെയ്യാം.
ഇത്തരത്തിലുള്ള നിരവധി പ്രോഗ്രാമുകള്‍ ലഭ്യമാണ്.എന്നാല്‍ ഇമേജിന് ക്വാളിറ്റി മാക്‌സിമം നിലനിര്‍ത്തികൊണ്ട് സൈസ് കുറയ്ക്കാന്‍ സാധിക്കുന്ന മികച്ച ഒരു ടൂളാണ് RIOT.


jpeg, PNG,GIF ഫോര്‍മാറ്റുകളില്‍ ഇതുപയോഗിച്ച് ഒപ്റ്റിമൈസ് ചെയ്യാം. ഡ്യുവല്‍ വ്യു മോണിട്ടറിംഗ് ഇതിനുണ്ട്. ഫാസ്റ്റ് പ്രൊസസിംഗ്, സൂം, റൊട്ടേറ്റ്, റീ സൈസിങ്ങ് തുടങ്ങി നിരവധി ഫീച്ചറുകള്‍ ഈ പ്രോഗ്രാമിനുണ്ട്.
ഏറ്റവും പ്രധാനമായി ഇത് ഫ്രീയാണ്.
Download RIOT

Comments

comments