ഇമെയില്‍ മെസേജായി ലഭിക്കാന്‍…


ഇന്റര്‍നെറ്റ് ഉള്ള മൊബൈല്‍ ഫോണ്‍ സര്‍വ്വസാധാരണമായെങ്കിലും, വലിയൊരു ഭൂരിപക്ഷം ഇപ്പോഴും ഇന്റര്‍നെറ്റ് കണക്ഷനില്ലാത്ത ഫോണാണ് ഉപയോഗിക്കുന്നത്. അങ്ങനെയുള്ള ഫോണില്‍ ഇമെയില്‍ മെസേജായി ലഭിക്കാന്‍ എന്താണ് വഴിയെന്ന് നോക്കാം.
TXTjet.com എന്ന സൈറ്റ് വഴി ഇത് സാധിക്കും.
അതിന് ആദ്യം സൈറ്റില്‍ പോയി രജിസ്റ്റര്‍ ചെയ്യുക.

രജിസ്റ്റര്‍ ചെയ്താല്‍ വെരിഫിക്കേഷന്‍ കോഡ് മൊബൈലില്‍ കിട്ടും. അത് നല്കി വെരിഫൈ ചെയ്യുക.
തുടര്‍ന്നുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുക.
ചില മെയില്‍ അഡ്രസില്‍ നിന്നുള്ള മെയില്‍ ഒഴിവാക്കാനും സാധിക്കും.

Comments

comments