ഇമെയിലുകള്‍ അണ്‍സബ്‌സ്‌ക്രൈബ് ചെയ്യാം.


ദിവസേന നിരവധി ജങ്ക് മെയിലുകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നുണ്ടാവാം. ഇത്തരത്തില്‍ മെയിലുകല്‍ കുമിഞ്ഞ് കൂടുന്നതിനാല്‍ പലപ്പോഴും അഡ്രസ് വരെ മാറ്റേണ്ടതായും വരാം. നിങ്ങള്‍ അഡ്രസ് നല്കാതെ തന്നെ എങ്ങനെ ചില മെയിലുകള്‍ വരുന്നു എന്നും നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടാവാം.
ഇത്തരം മെയിലുകള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാനാണ് Unsubscriber.
ഈ സര്‍വ്വീസ് ഉപയോഗിക്കാനായി നിങ്ങളുടെ മെയില്‍ അഡ്രസ് നല്കി സ്്റ്റാര്‍ട്ടില്‍ ക്ലിക്ക് ചെയ്യുക.
അടുത്ത സ്‌ക്രീനില്‍ ഒപ്ഷനുകല്‍ ചോദിക്കും. സോഷ്യല്‍ മീഡിയ സര്‍വ്വീസുകള്‍ വേണമെങ്കില്‍ ഒഴിവാക്കാം. 5 ദിവസത്തെ നിങ്ങളുടെ മെയില്‍ നിരീക്ഷിച്ചാണ് മെയില്‍ അനലൈസ് ചെയ്യുന്നത്. അതില്‍ കൂടുതല്‍ വേണമെങ്കില്‍ പണം നല്കണം.
Begin scan ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
അഞ്ച് ദിവസങ്ങളില്‍ നിങ്ങള്‍ക്ക് ലഭിച്ച മെയില്‍ ലിസ്റ്റ് വച്ച് Unsubscribe കാണിക്കും. അതില്‍ ക്ലിക്ക് ചെയ്യുക.(ഇതില്‍ രണ്ട് ഒപ്ഷനുണ്ട്…അണ്‍സബ്‌സ്‌ക്രൈബ് മി എന്നും Unsubscribe and delete all എന്നും.
അണ്‍സബ്‌സ്‌ക്രൈബ് ചെയ്താല്‍ ബ്ലു ബട്ടണ്‍ പച്ച നിറമാകും.

Comments

comments