ഇന്റര്‍നെറ്റ് ഹെല്‍പ് – കീ ഷോര്‍ട്ട് കട്ടുകള്‍ Did you know? (Continues…)


· ഇന്റര്‍നെറ്റിനെക്കുറിച്ച് (World Wide Web) കൂടുതല്‍ അറിയുന്നതിന് Help menu ക്ലിക്ക് ചെയ്ത് Tour ക്ലിക്ക് ചെയ്യുക.
· വെബ് പേജ് താഴെക്ക് കൊണ്ടുവരുന്നതിന് SPACEBAR അമര്‍ത്തുക
· വെബ് പേജ് മുകളിലേക്ക് കൊണ്ടുവരുന്നതിന് Shift+Spacebar അമര്‍ത്തുക
· ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഹെല്‍പ്പിന് F1 അമര്‍ത്തുക
· വെബ്‌പേജില്‍ അഡ്രസ്സ് ബാറില്‍ നിന്ന് മറ്റു ലിംഗ് ബാറിലേക്ക് സെലക്ഷന്‍ മുന്നോട്ട് മാറ്റുന്നതിന് TAB അമര്‍ത്തുക. പിന്നിലോട് മാറ്റുന്നതിന് SHIFT+TAB അമര്‍ത്തുക.
· നിങ്ങളുടെ ഹോം പേജിലേക്ക് പോകുന്നതിന് ALT+HOME അമര്‍ത്തുക.
· അടുത്ത പേജിലേക്ക് പോകുന്നതിന് ALT+RIGHT ARROW അമര്‍ത്തുക.
· മുന്നിലെ പേജിലേക്ക് പോകുന്നതിന് ALT+LEFT ARROW അമര്‍ത്തുക
· ഒരു വെബ് പേജ് ലിംഗിന് ഷോര്‍ട്ട് കട്ട് ഉണ്ടാക്കുന്നതിനുള്ള മെനുവിന് SHIFT+F10 അമര്‍ത്തുക.
· ഒരു പേജിലെ വിവിധ ഫ്രെയിമുകള്‍ തെരഞ്ഞെടുക്കുന്നതിന് CTRL+TAB or F6 അര്‍ത്തുക. പിന്നോട്ട് സെലക്ട് ചെയ്യുന്നതിന് SHIFT+CTRL+TAB അര്‍ത്തുക.
· വെബ് പേജില്‍ വരികള്‍/ചിത്രങ്ങള്‍ താഴോട്ടും മുകളിലേക്കും പേജ് ദൃശ്യമാകുന്നതിന് (Scroll ചെയ്യുന്നതിന്) UP ARROW/ DOWN ARROW അമര്‍ത്തുക.
· ഒരു വലിയ അളവില്‍ പേജ് മുകളിലേക്കും താഴെക്കും ദൃശ്യമാകുന്നതിന് PAGE UP/ PAGE DOWN അമര്‍ത്തുക.
· വെബ് പേജിന്റെ തുടക്കത്തിലേക്ക് വരുന്നതിന് HOME അമര്‍ത്തുക.
· വെബ് പേജിന്റെ അവസാനവാക്കിലേക്ക് വരുന്നതിന് END അമര്‍ത്തുക.
· നമ്മള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വെബ് പേജ് പുതുക്കുന്നതിന് (Refresh) F5 അല്ലെങ്കില്‍ CTRL+R അമര്‍ത്തുക.
· ഒരു വെബ് സൈറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നത് തടയുന്നതിന് ESC അമര്‍ത്തുക.
· പുതിയതായി ഒരു വെബ് പേജ് തുറക്കുന്നതിന് CTRL+N അമര്‍ത്തുക
· ഒരു വെബ് പേജ് അടയ്ക്കുന്നതിന് CTRL+W അമര്‍ത്തുക.
· വെബ് പേജ് പ്രിന്റ് ചെയ്യുന്നതിന് CTRL+P അമര്‍ത്തുക. ആവശ്യമുള്ള ഭാഗങ്ങള്‍ മാത്രം സെലക്ട് ചെയ്തും പ്രിന്റ് ചെയ്യാവുന്നതാണ്.
· സെലക്ട് ചെയ്ത ലിംഗ് തുറക്കുന്നതിന് ENTER അമര്‍ത്തുക.
· സേര്‍ജ് ബാര്‍ തുറക്കുന്നതിന് CTRL+E അമര്‍ത്തുക.
· അഡ്രസ് ബാര്‍ സെലക്ട് ചെയ്യുന്നതിന് ALT+D അമര്‍ത്തുക.
· ‘www.’ , ‘.com’ ഈ രണ്ടു വാക്കുകള്‍ വെബ് സൈറ്റിന്റെ പേരിന്റെ ആദ്യവും അവസാനവും ചേര്‍ന്ന് വെബ് അഡ്രസ്സ് പൂര്‍ത്തിയാക്കുന്നതിന് പേര് ടൈപ്പ് ചെയ്തതിനുശേഷം CTRL+ENTER അമര്‍ത്തുക. 
· തുറന്നുവച്ച് പേജ് Favorites കൂടെ ചേര്‍ക്കന്നതിന് CTRL+D അമര്‍ത്തുക
· Organize Favorites ഡയലോഗ് ബോക്‌സ് തുറക്കുന്നതിന് CTRL+B അമര്‍ത്തുക
· വെബ് അഡ്രസുകള്‍ ലിംഗ് ബാറിലേക്ക് ചേര്‍ക്കുന്നതിന് അഡ്രസ് ബാറില്‍ നിന്ന് വെബ് ഐക്കണുകള്‍ ലിംഗ് ബാറിലേക്ക് വലിച്ചിടാം. 

· ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ എളുപ്പത്തില്‍ വെബ് അഡ്രസുകളും, ഈമെയില്‍ യൂസര്‍ നെയിം, പാസ്സ് വേര്‍ഡ് ടൈപ്പു ചെയ്യുന്നതിന് AutoComplete സൗകര്യം ഉപയോഗിക്കാവുന്നതാണ്. അതിനുവേണ്ടി ടൂള്‍ മെനുവില്‍ നിന്ന് Internet Options ക്ലിക്ക് ചെയ്യുക. അതിനുശേഷം വരുന്ന ഡയലോഗ് ബോക്‌സില്‍ നിന്ന് Content tab -ല്‍ വരുന്ന Personal information ല്‍ AutoComplete സെലക്ട് ചെയ്യുക. അവിടെ വരുന്ന ഡയലോഗ് ബോക്‌സില്‍ നിന്ന് നമ്മുക്ക് ആവശ്യമായ ഓപ്ഷന്‍സ് ടിക് ചെയ്യാവുന്നതാണ്.
· ഇന്റര്‍ നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ ആദ്യം ഉപയോഗിക്കേണ്ട ഷോര്‍ട്ട് കട്ട് കീയാണ് TAB and SHIFT+TAB. ഈ രണ്ടു കീ ഉപയോഗിക്കുമ്പോള്‍ വെബ് സൈറ്റില്‍ പേജില്‍ കാണുന്ന വിവിധ ലിംഗ് അഡ്രസുകള്‍, ഹോട്ട് സ്‌പോട്ടുകള്‍, ഇമേജ് മാപുകല്‍, അഡ്രസ് ബാര്‍, മെനു ബാര്‍, ലിംഗ് ബാര്‍, ഫ്രെയിംസ് എന്നിവ നേരിയ ഒരു ബോര്‍ഡറില്‍ ഹൈലൈറ്റ് ചെയ്ത് കാണിക്കപ്പെടും. ഇതിലൂടെ നമ്മള്‍ കാണുന്ന വെബ് പേജിലുള്ള പ്രത്യേകമായ വസ്തുതകള്‍ എളുപ്പത്തില്‍ ശ്രദ്ധിക്കപ്പെടും. 
· നമ്മള്‍ ഉപയോഗിക്കുന്ന/കണ്ടുകൊണ്ടിരിക്കുന്ന വെബ് പേജിന്റെ കളറിലും അക്ഷരങ്ങളുടെ സൈസിലും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കും. അതിനുവേണ്ടി ടൂള്‍ മെനുവില്‍ നിന്ന് Internet Options ക്ലിക്ക് ചെയ്ത് വരുന്ന ഡയലോഗ് ബോക്‌സില്‍ നിന്ന് ജനറല്‍ ടാബില്‍ Colour ക്ലിക്ക് ചെയ്ത് ഇഷ്ടപ്പെട്ട കളര്‍ സെലക്ട് ചെയ്യാം. Fonts ക്ലിക്ക് ചെയ്യുക. അവിടെ വരുന്ന Web page font and Plain text font ഇവയില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യമുള്ളത് സ്വീകരിക്കാം. 

Comments

comments