ഇന്റര്‍നെറ്റ് ഹെല്‍പ് – കീ ഷോര്‍ട്ട് കട്ടുകള്‍ Did you know?


· ഒരുപേജ് ഡൗണ്‍ലോഡ് ചെയ്യുന്നത് നിര്‍ത്തുന്നതിന് ESC. അമര്‍ത്തുക.
· ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുമ്പോള്‍ ഹോം പേജ് സെറ്റ് ചെയ്യുന്നതിന് മെനുപേജില്‍ ടൂള്‍ മെനു സെലക്ട് ചെയ്ത് ശേഷം ഇന്റര്‍നെറ്റ് ഓപ്ഷന്‍ (Internet Options) തുറന്ന് ഡയലോഗ് ബോക്‌സില്‍ ആദ്യത്തെ വിഭാഗമായ ഹോം പേജ് എന്ന് വരുന്ന സ്ഥലത്ത് Use Current തെരഞ്ഞെടുക്കുക.

· ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയത്ത് കമ്പ്യൂട്ടറില്‍ അനാവശ്യമായി സ്ഥലം നഷ്ടപ്പെടാതിരിക്കാന്‍ മെനുബാറില്‍ Tools menu സെല്ക്ട് ചെയ്ത് ഡയലോഗ് ബോക്‌സില്‍ കാണുന്ന Temporary Internet File വിഭാഗത്തില്‍ നിന്ന് delete temporary files ക്ലിക്ക് ചെയ്യുക.
· Favorites -ല്‍ പ്രത്യേക ഫോള്‍ഡര്‍ ഉണ്ടാക്കി നമ്മുക്ക് ഇഷ്ടപ്പെട്ട സൈറ്റുകള്‍ ചേര്‍ത്ത് വയ്ക്കാം. ആവശ്യമായ സമയത്ത് എളുപ്പത്തില്‍ Favorite മെനുവില്‍ നിന്ന് ആവശ്യമായ സൈറ്റുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്.
· അനാവശ്യമായ സൈറ്റുകള്‍ Favorites മെനുവില്‍ നിന്ന് ഒഴിവാക്കുന്നതിന് right-click സൈറ്റ് ലിംഗിന് മേലെ right-click ചെയ്ത് Delete ക്ലിക്ക് ചെയ്യുക.
· ഇന്റര്‍നെറ്റ് ലിംഗിന് അടിയിലുള്ള നീല വര ഒഴിവാക്കുന്നതിന് ടൂള്‍ മെനു സെലക്ട് ചെയ്ത് Advance Tab സെല്ക്ട് ചെയ്ത് ആവശ്യമായ ഓപ്ഷന്‍ ടിക്ക് ചെയ്ത് ഉപയോഗിക്കാം.
· ഒഴിവാക്കപ്പെടേണ്ട ഇന്റര്‍നെറ്റ് സൈറ്റുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ദൃശ്യമാകുന്നതില്‍ നിന്ന് തടയുന്നതിന് ടൂള്‍ മെനു ക്ലിക്ക് ചെയ്യുക, ക്ലിക്ക് Internet Options ക്ലിക്ക് Content tab അതിനുശേഷം Enable ക്ലിക്ക് ചെയ്യുക. അവിടെ നിങ്ങള്‍ക്ക് അനാവശ്യമെന്ന് തോന്നുന്ന സൈറ്റുകള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ നിരോധിക്കാനുള്ള സൗകര്യമുണ്ട്.
· അടുത്ത പേജിലേക്ക് പ്രവേശിക്കുന്നതിന് ALT+RIGHT ARROW അമര്‍ത്തുക.
· മുമ്പെത്തെ (previous) page –ലേക്ക് കടക്കുന്നതിന് ALT+LEFT ARROW or BACKSPACE അമര്‍ത്തുക.
· നമ്മള്‍ ഇതുവരെ സന്ദര്‍ശിച്ച് മുഴുവന്‍ വെബ്‌സൈറ്റുകളും അറിയുന്നതിന് ടൂള്‍ ബാറിലെ History button ക്ലിക്ക് ചെയ്യുക.
· മൗസ് കേസ്ര്‍ Address bar – ലേക്ക് മാറ്റുന്നതിന് ALT+D പ്രസ്സ് ചെയ്യുക.
· ഇന്റര്‍നെറ്റില്‍ നിങ്ങള്‍ സന്ദര്‍ശിക്കുന്ന വെബ് സൈറ്റുകള്‍ സുരക്ഷിതമാണെന്ന് അറിയുന്നതിന് ഏറ്റവും അടിയില്‍ കാണുന്ന സ്റ്റാറ്റസ് ബാറില്‍ പ്രത്യക്ഷപ്പെടുന്ന lock icon (പൂട്ടിന്റെ ചിഹ്നം) double-click ചെയ്താല്‍ മതി.
· ടൂള്‍ബാറില്‍ കാണുന്ന ബട്ടണുകള്‍ നീക്കം ചെയ്യുന്നതിന് ടൂള്‍ ബാര്‍ right-click ചെയ്യുക.അതിനുശേഷം Customize ക്ലിക്ക് ചെയ്ത് ആവശ്യമായ ബട്ടണുകള്‍ ഉള്‍പ്പെടുത്തുകയും അനാവശ്യമായി തോന്നുന്നവ ഒഴിവാക്കുകയും ചെയ്യാം. 
· ആവശ്യമായ വെബ് പേജുകള്‍ offline -ല്‍ കാണുന്നതിനും വായിക്കുന്നതിനും File menu ക്ലിക്ക് ചെയ്ത് Save As ക്ലിക്ക് ചെയ്ത് സൂക്ഷിക്കാവുന്നതാണ്. വീണ്ടും ഇന്റര്‍നെറ്റ് കണക്ട് ചെയ്യാതെ തന്നെ നമ്മുക്ക് ഒരിക്കല്‍ ഉപയോഗിച്ച സൈറ്റുകള്‍ വീണ്ടും വീണ്ടും സന്ദര്‍ശിക്കുന്നതിന് സാധിക്കും.
· വെബ് പേജില്‍ കാണുന്ന Back button ക്ലിക്ക് ചെയ്യാതെ തന്നെ BACKSPACE key അമര്‍ത്തി ബാക്ക് പേജിലേക്ക് കടക്കാവുന്നതാണ്.
· നമ്മള്‍ വീക്ഷിച്ചുകൊണ്ടിരിക്കുന്ന വെബ് പേജ് സാധാരണ സൈസിലും ഫുള്‍സ്‌ക്രീന്‍ വലുപ്പത്തിലും മാറ്റുന്നതിന് F11 കീ അമര്‍ത്തുക.
· ഒരു വെബ് പേജോ വെബ് പേജില്‍ കാണുന്ന ചിത്രമോ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് സൂക്ഷിക്കുന്നതിന് ആ വെബ് പേജിന്റെ ലിംഗ് റൈറ്റ് ക്ലിക്ക് ചെയ്ത് Save Target As എന്ന ഓപ്ഷന്‍ സെലക്ട് ചെയ്യുക.
· വെബ് പേജ് വേഗത്തില്‍ ദൃശ്യമാകുന്നതിന് (down load) ചെയ്യുന്നതിന് ക്ലിക്ക് Tools menu ക്ലിക്ക് Internet Options ക്ലിക്ക് Advanced tab അതിനുശേഷം സൗണ്ട് & പിക്ച്ചര്‍സ് എന്ന ഐറ്റത്തില്‍ ടിക്ക് ഒഴിവാക്കുക. ഇപ്പോല്‍ വെബ് പേജില്‍ ചിത്രങ്ങളോ ഏതെങ്കിലും ശബ്ദമോ ഉണ്ടാവുകയില്ല. നമ്മുക്ക് ആവശ്യമുള്ളവ മാത്രം പ്രത്യേകം സെലക്ട് ചെയ്ത് Show picture സെലക്ട് ചെയ്ത് ചിത്രങ്ങള്‍ കാണാവുന്നതാണ്.
· വെബ് പേജ് എളുപ്പത്തില്‍ തുറക്കുന്നതിന് ആവശ്യമുള്ള വെബ്‌പേജ് ഷോര്‍ട്ട് കട്ട് രൂപത്തില്‍ ഡസ്‌ക് ടോപ്പില്‍ ഉണ്ടാക്കാം. അതിനുവേണ്ടി വെബ് പേജിനുമുകളില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Create Shortcut ക്ലിക്ക് ചെയ്യുക.
· Favorites list ല്‍ ഉള്‍പ്പെടുത്തിയ വെബ് പേജ് ഇന്റര്‍നെറ്റ് കണക്ഷന്‍ ഇല്ലാത്തസമയത്തും തുറക്കുന്നതിനും വായിക്കുന്നതിനും സാധിക്കും.
· വെബ് പേജിന്റെ അവസാനഭാഗത്തുനിന്ന് ആദ്യ ഭാഗത്തേക്ക് പോകുന്നതിന് HOME key അമര്‍ത്തുക.
· പേജിന്റെ അവസാനഭാഗത്തേക്ക് നീങ്ങുന്നതിന് END key അമര്‍ത്തുക.
· നിങ്ങള്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സൈറ്റുകളുടെ എല്ലാ അഡ്രസും കാണുന്നതിന് അഡ്രസ് ബാറിന്റെ വലതുവശത്ത് കാണുന്ന താഴെക്ക് നോക്കുന്ന ഏറോ ക്ലിക്ക് ചെയ്താല്‍ മതി.
· നിങ്ങള്‍ സന്ദര്‍സിക്കുന്ന വെബ്‌പേജിന്റെ സുരക്ഷിതത്വം വിവിധ നിലവാരത്തില്‍ സെറ്റു ചെയ്യാവുന്നതാണ്. അതിനുവേണ്ടി ടൂള്‍ മെനുവില്‍ നിന്ന് Internet Options ക്ലിക്ക് ചെയ്ത് Security tab സെലക്ട് ചെയ്ത് ഡയലോഗ് ബോക്‌സില്‍ നിന്ന് നമ്മുക്ക് ആവശ്യമായ സൂരക്ഷാവലയം ക്രമീകരിക്കാവുന്നതാണ്.
· വെബ് സൈറ്റില്‍ നിന്ന് ഏതെങ്കിലും വാക്കുകളോ വാചകങ്ങളോ മാത്രമായി സെലക്ട് ചെയ്യുന്നതിന് CTRL+F അമര്‍ത്തി Find dialog box തുറക്കാവുന്നതാണ്. അവിടെ നിങ്ങള്‍ക്ക് ആവശ്യമായ വാക്ക്/വാചകം ടൈപ്പ് ചെയ്താല്‍ വെബ് പേജില്‍ ആ വാക്ക്/വാചകം വരുന്ന ഭാഗം ദൃശ്യമാകും.
· നിങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന വിന്റോ ക്ലോസ്/അടയ്ക്കുന്നതിന് CTRL+W അമര്‍ത്തുക.
· നിങ്ങള്‍ ടൈപ്പ് ചെയ്ത ഇന്റര്‍നെറ്റ് അഡ്രസുകള്‍ മുഴുവന്‍ ദൃശ്യമാകുന്നതിന് F4 അമര്‍ത്തുക.
· അഡ്രസ് ബാറില്‍ കാണുന്ന അഡ്രസ്സില്‍ ക്ര്‍സര്‍ വാക്കുകള്‍ക്കിടയിലൂടെ മുന്നോട്ടും പിന്നോട്ടും നീക്കുന്നതിന് CTRL+LEFT/RIGHt ARROW അമര്‍ത്തുക. 
· അഡ്രസ് ബാറില്‍ കാണുന്ന അഡ്രസ് പൂര്‍ണ്ണമായി സെലക്ട് ചെയ്യുന്നതിന് മൗസ് ഡബിള്‍ ക്ലിക്ക് ചെയ്യുക. ഭാഗീകമായി സെലക്ട് ചെയ്യുന്നതിന് Shift+left/Right Arrow അമര്‍ത്തുക.
· മറ്റൊരു ഇന്റര്‍നെറ്റ് പേജ് ലൊക്കേഷനിലേക്ക് പോകുന്നതിന് CTRL+O അമര്‍ത്തുക.

Comments

comments