ഇന്ന് മൂന്ന് റിലീസ്


ജൂണ്‍ 29 ന് മൂന്ന് റിലീസുകള്‍. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ദുള്‍ഖര്‍ സല്‍മാന്റെ രണ്ടാം ചിത്രം ഉസ്താദ് ഹോട്ടല്‍, പശുപതി നായകനാകുന്ന എം.എ നിഷാദിന്റെ നമ്പര്‍66 മധുര ബസ്, അനൂപ് മേനോന്‍, മോഘ്‌ന രാജ് ജോടികള്‍ വീണ്ടും ഒന്നിക്കുന്ന അജി ജോണ്‍ സംവിധാനം ചെയ്ത നമുക്കുപാര്‍ക്കാന്‍ എന്നീ ചിത്രങ്ങളാണ് ഇന്ന് റിലീസ് ചെയ്യുന്നത്. ഒരാഴ്ച ഒരു റിലീസ് എന്ന വിതരണക്കാരുടെ തീരുമാനം നടപ്പിലായിരുന്നെങ്കില്‍ ഇതില്‍ ചില ചിത്രങ്ങള്‍ റിലീസ് വൈകിയേനെ.

Comments

comments