
ബുദ്ധന് ചിരിക്കുന്നു എന്ന പേരില്‍ ആര് ശരത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് ചാര്‍ളി ചാപ്ലിനാകുന്നു. മലയാള സിനിമയുലെ ഒരു ഹാസ്യനടന്റെ അനുഭവങ്ങളിലൂടെയാണ സിനിമ വളരുന്നത്. ചാപ്ലിന്റെ ജീവിതമല്ല സിനിമ അവതരിപ്പിക്കുന്നത്. പകരം ആ ജീവിതത്തിന്റെ നിഴലില്‍ ഇന്ദ്രന്‍സ്. 1914 മുതല്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ ചാപ്ലിന് താന്‍ നല്കുന്ന ഒരാദരവാണ് ഇതെന്ന് ശരത്ത് പറഞ്ഞു. ശരത്ത് തന്നെ കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സിനെ കൂടാതെ നെടുമുടി വേണു, ജഗദീഷ്, പി ബാലചന്ദ്രന്, പ്രവീണ, ആശ ശരത്ത് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.