ഇടുക്കി ഗോള്‍ഡിലൂടെ ബാബു ആന്റണിയുടെ ഭാര്യയും മകനും വെള്ളിത്തിരയിലേക്ക്ആഷിക് അബു സംവിധാനം ചെയ്യുന്ന ഇടുക്കി ഗോള്‍ഡില്‍ മലയാളത്തില്‍ വില്ലനായും നായകനായും തിളങ്ങിനിന്ന ബാബു ആന്‍റണിയും ഭാര്യ ഇവ്ഗേലിയയും മകന്‍ ആര്‍തറും അഭിനയിക്കുന്നു. സിനിമയില്‍ ബാബു ആന്റണി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയും മകനുമായി തന്നെയാണു യഥാര്‍ത്ഥ ഭാര്യയും മകനും അഭിയിക്കുന്നത്.

കുട്ടിക്കാലം മുതല്‍ സുഹൃത്തുക്കളായിരുന്ന, പിന്നീടു ജീവിതയാത്രയില്‍ പല വഴിക്കായി, ഒടുവില്‍ വീണ്ടും കണ്ടുമുട്ടുന്ന സുഹൃത്തുക്കളുടെ കഥ പറയുന്ന ചിത്രമാണ് ആഷിക് അബു സംവിധാനം ചെയ്യുന്ന ഇടുക്കി ഗോള്‍ഡ്.

പ്രതാപ് പോത്തന്‍, മണിയന്‍പിള്ള രാജു, ബാബു ആന്റണി എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ തന്നെയാണു ബാബു ആന്റണിയുടെ ഭാര്യയും മകനും അവതരിപ്പിക്കുന്നത്.

ബാബു ആന്‍റണിയുടെ ഭാര്യ ഇവഗേലിയയും മകന്‍ ആര്‍തറും പാട്ടുകാര്‍ കൂടിയാണ്. വെസ്റ്റേണ്‍ ക്ലാസിക്കലില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയിട്ടുള്ള ഇവ്ഗേലിയ പിയാനോയിസ്റ്റും സംഗീത സംവിധായകയും കൂടിയാണ്.

Comments

comments