ഇടവപ്പാതി ആരംഭിച്ചുലെനിന്‍ രാജേന്ദ്രന്റെ പുതിയ ചിത്രം ഇടവപ്പാതി ഷൂട്ടിംഗ് ആരംഭിച്ചു.
ഇന്തോ ടിബറ്റന്‍ ബോര്‍ഡറാണ് കഥയുടെ പശ്ചാത്തലം. രണ്ട് കഥകള്‍ കൂട്ടിയിണക്കിയതാണ് ഇതിവൃത്തം. ടിബറ്റന്‍ യുവാവിന്റെയും ഇന്ത്യന്‍ യുവതിയുടെയും പ്രണയവും, കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകിയിലെ വാസവദത്തയും, ഉപഗുപ്തനും കഥാപാത്രങ്ങളാകുന്നു. യോദ്ധ യിലെ ബാലതാരം സിദ്ദാര്‍ത്ഥ ലാമ ഇതിലഭിനയിക്കുന്നത് നേരത്തെ വാര്‍ത്തയായിരുന്നു. മനീഷ കൊയ് രാള നായിക വേഷം ചെയ്യുന്നു.
സംഗീത സംവിധാനം രമേഷ് നാരായണന്‍, മോഹന്‍ സിതാര. ഗാനരചന മധുസൂദനന്‍ നായര്‍, ഡി. വിനയചന്ദ്രന്‍, റോസ് മേരി എന്നിവര്‍. സ്‌ക്രിപ്റ്റ് സംവിധായകന്‍ തന്നെ എഴുതുന്നു.പൂര്‍ണിമ ഇമേജ് മേക്കേഴ്‌സിന്റെ ബാനറില്‍ ഷിജു സഹദേവനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments