ആസിഫ് അലിയെക്കുറിച്ച് ജഗതിഅടുത്തിടെ ഒരു മലയാളം ചാനലില്‍ നടന്ന ഇന്റര്‍വ്യുവില്‍ ജഗതി ലയാളത്തിലെ പുതിയ നായകനടന്‍ ആസിഫ് അലിയെക്കുറിച്ച് ചില കമന്റുകള്‍ പറഞ്ഞത് വിവാദമാകുന്നു.
മുമ്പ ഒരിന്റര്‍വ്യവില്‍ അസിഫ് ജഗതിയേപ്പോലെ ഒരു നടനാകാനാണ് താല്പര്യം എന്നും, ഇത്രയും സീനിയര്‍ നടനായിട്ടും മൊബൈല്‍ ഫോണ്‍ പോലും അദ്ദേഹം കൊണ്ടുനടക്കുന്നില്ലെന്നും പറഞ്ഞു. ഇതിന് മറുപടിയെന്നോണം മൊബൈല്‍ കൊണ്ട് നടക്കാത്തത് ഒരു നല്ല നടനെ സൃഷ്ടടിക്കില്ലെന്നും, നടനെന്ന നിലയില്‍ അസിഫ് ഒരുപാട് മുന്നോട്ട് പോകാനുണ്ടെന്നും ജഗതി പറഞ്ഞു.
മുമ്പ രഞ്ജിനി ഹരിദാസിനെപ്പറ്റി പൊതു വേദിയില്‍ ജഗതി രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. രഞ്ജിനി ഇരിക്കെതന്നെയായിരുന്നു ഇത്. ഇത് പിന്നീട് വിവാദമായി തീര്‍ന്നു.

Comments

comments