ആഷിഖ് അബു നടനാകുന്നുമലയാള ചലച്ചിത്ര രംഗത്ത് വ്യത്യസ്ഥമായ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ആഷിഖ് അബു അഭിനയത്തിലേക്കും. പ്രമുഖ ഛായാഗ്രാഹകന്‍ രാജിവ് രവി സംവിധാനം ചെയ്യുന്ന അന്നയും റസൂലും എന്ന ചിത്രത്തിലാണ് ആഷിഖ് അബു അഭിനയിക്കുന്നത്. ഫഹദ് ഫാസില്‍, നമിത പ്രമോദ് എന്നിവരാണ് ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്നത്. സംവിധായകന്‍ രഞ്ജിതും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഡി കട്ട്സിന്റെ ബാനറില്‍ സെവന്‍ ആര്‍ട്സ് മോഹന്‍, വിനോദ് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

Comments

comments