
സുരേഷ് പാലാഞ്ചേരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ നായികാപ്രാധാന്യമുള്ള വേഷവുമായി യുവനടി രമ്യാനമ്പീശന് എത്തുന്നു. ആലത്തൂരിലെ ഇത്തിരിവെട്ടം എന്നാണ് ചിത്രത്തിന്റെ പേര്. രമ്യയെ കൂടാതെ ഇനിയ, സാധിക എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. പുതുതലമുറയിലെ മൂന്നു നടന്മാരാണ് ചിത്രത്തില്‍ എത്തുന്നത്. നെടുമുടി വേണു, കലാഭവന്‍ ഷാജോണ്‍, ഇര്‍ഷാദ്, സുധീഷ്, ഇന്ദ്രന്‍സ് തുടങ്ങിയവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലക്ഷ്മി കാര്‍ത്തിക പ്രൊഡക്ഷന്‍സിനു വേണ്ടി പി. രാജഗോപാലന്‍ നായര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
Summary : Ramya Nambishan brings light to Alathur