ആന്‍ അഗസ്റ്റിന് വിവാഹംനടന്‍ അഗസ്റ്റിന്‍റെ മകളും, പുതു തലമുറ നായികമാരില്‍ ശ്രദ്ധേയയുമായ ആന്‍ അഗസ്റ്റിന്‍ വിവാഹതയാകുന്നു. ഛായാഗ്രാഹകനായ ജോമോന്‍ ടി.ജോണാണ് വരന്‍.. എല്‍സമ്മ എന്ന ആണ്‍കുട്ടിയിലൂടെയാണ് ആന്‍ അഗസ്റ്റിന്‍ സിനിമയിലെത്തുന്നത്. ചാപ്പകുരിശ്, തട്ടത്തിന്‍ മറയത്ത് തുടങ്ങി നിരവധി ചിത്രങ്ങളുടെ ഛായഗ്രാഹകനായി പ്രവര്‍ത്തിച്ച ആളാണ് ജോമോന്‍. ഇവര്‍ ഏറെക്കാലമായി പ്രണയത്തിലാണ് എന്നാണ് വാര്‍ത്തകള്‍. വിവാഹ തിയ്യതി അറിവായിട്ടില്ല.

Comments

comments