ആന്‍ഡ്രോയ്ഡ് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാംഇന്ന് ഏറ്റവുമധികം പ്രസിദ്ധിയുള്ള മൊബൈല്‍ ഓപ്പറേറ്റിങ്ങ് സോഫ്റ്റ് വെയറാണല്ലോ ആന്‍ഡ്രോയ്ഡ്. മിക്ക കമ്പനികളും സ്മാര്‍ട്ട് ഫോണുകളില്‍ ആന്‍ഡ്രോയ്ഡ് ആണ് ഉപയോഗിക്കുന്നത്. വൈവിധ്യമാര്‍ന്ന ആപ്ലിക്കേഷനുകളാണ് ഇതിന്റെ പ്രധാന ആകര്‍ഷണീയത.
നിങ്ങള്‍ ആന്‍ഡ്രോയ്ഡ് ഉപയോഗിക്കാത്ത ആളാണെങ്കില്‍ ഇത് കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് പ്രവര്‍ത്തിപ്പിച്ച് നോക്കാവുന്നതാണ്.
ഇതിന് ആദ്യമായി വേണ്ടത് ജാവ സോഫ്റ്റ് വെയറാണ്. ഇത് ലേറ്റസ്റ്റ് വേര്‍ഷന്‍ ഈ ലിങ്കില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
java.com/en/
ഇനി ആന്‍ഡ്രോയ്ഡ് ലേറ്റസ്റ്റ് വേര്‍ഷന്‍ ഡൗണ്‍ ലോഡ് ചെയ്യുക.
http://developer.android.com/sdk/index.html
ഡൗണ്‍ലോഡഡ് ഫയല്‍ അണ്‍സിപ്പ് ചെയ്ത് SDK Detup.exe റണ്‍ ചെയ്യുക
ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ചിലപ്പോള്‍ ഒരു SSL Error വന്നാല്‍ Settings ല്‍ Forcehttps//…അണ്‍ചെക്ക് ചെയ്ത് OK നല്കുക.
സെറ്റപ്.
ഡൗണ്‍ലോഡിും ഇന്‍സ്റ്റലേഷനും പൂര്‍ത്തിയായാല്‍ ആന്‍ഡ്രോയ്ഡ് സിമുലേറ്റര്‍ സെറ്റ് ചെയ്യാം.
ഇടത് വശത്ത് നിന്ന് Virtual Devices സെലക്ട് ചെയ്യുക. New ല്‍ ക്ലിക്ക് ചെയ്യുക.
പുതിയ ബോക്‌സില്‍ ആന്‍ഡ്രോയ്ഡ് ഡിവൈസിന്റെ പേര് നല്കുക.വേര്‍ഷന്‍ സെലക്ട് ചെയ്യുക. മിക്കവാറും ലേറ്റസ്റ്റായ ഒരു വേര്‍ഷന്‍ മാത്രമേ കാണു.
ഇനി SD card സൈസും, സ്‌ക്രീന്‍ സൈസും സെലക്ട് ചെയ്യണം. കംപ്യൂട്ടറില്‍ ചെയ്യുമ്പോള്‍ emulator ഒരു ഇമേജ് ഫയല്‍ വിര്‍ച്വല്‍ എസ്.ഡി കാര്‍ഡായി ക്രിയേറ്റ് ചെയ്യും.
ഇനി നിങ്ങളുടെ വിര്‍ച്വല്‍ ആന്‍ഡ്രോയ് ഡിവൈസ് ബൂട്ട് ചെയ്യണം.
AVD name window ല്‍ അത് സെലക്ട് ചെയ്ത് Start ക്ലിക്ക് ചെയ്യുക.

അടുത്തതായി ലോഞ്ച് ഒപ്ഷന്‍ വരുന്നതില്‍ സ്‌ക്രീന്‍സൈസും. റെസലൂഷനും സെറ്റ് ചെയ്യുക.
അല്പം മിനുട്ടുകള്‍ക്കുള്ളില്‍ ആന്‍ഡ്രോയ്ഡ് ലോഡ് ചെയ്യും.

Comments

comments