ആന്‍ഡ്രിയ മലയാളത്തില്‍കമലഹാസനൊപ്പം വിശ്വരൂപം എന്ന ചിത്രത്തില്‍ അഭിനയിച്ച ആന്‍ഡ്രിയ മലയാളത്തിലെത്തുന്നു. ഫഹദ് ഫാസിലിനൊപ്പമാണ് അന്നയും റസൂലും എന്ന ചിത്രത്തില്‍ ആന്‍ഡ്രിയ അഭിനയിക്കുന്നത്. പ്രമുഖ ഛായാഗ്രാഹകന്‍ രാജിവ് രവി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ സംവിധായകന്‍ രഞ്ജിത്, ആഷിഖ് അബു എന്നിവരും അഭിനയിക്കുന്നുണ്ട്. ഗായക കൂടിയായ ആന്‍ഡ്രിയയെ തേടി മലയാളത്തില്‍ നിന്ന് കൂടുതല്‍ ഓഫറുകളെത്തുന്നുണ്ട് എന്നാണ് വാര്‍ത്ത.

Comments

comments